Headline
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!

പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ 8,500 യൂറോ വരെ ഗ്രാന്റ്, ആദ്യം അപ്ലൈ ചെയ്യുന്നവർക്ക് പ്രാധാന്യം; കൂടുതൽ അറിയാം

അയർലണ്ടിൽ പഴയ പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ഇലക്ട്രിക് വാഹനം (EV) വാങ്ങാൻ വലിയ സാമ്പത്തിക സഹായവുമായി സർക്കാർ. 13 വർഷത്തിലധികം പഴക്കമുള്ള കാറുകൾ ഒഴിവാക്കി (Scrappage) പുതിയ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നവർക്ക് 8,500 യൂറോ വരെ ഗ്രാന്റ് ലഭിക്കുന്ന പുതിയ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആദ്യം വരുന്നവർക്ക് ആദ്യം’ (first-come, first-served) എന്ന അടിസ്ഥാനത്തിലായിരിക്കും ഈ ഗ്രാന്റ് അനുവദിക്കുക . ഗതാഗത മന്ത്രി ഡാരാ ഒബ്രിയൻ (Darragh O’Brien) ഇത് സംബന്ധിച്ച വിവരങ്ങൾ ക്യാബിനറ്റിൽ അവതരിപ്പിച്ചു.

പ്രധാന വിവരങ്ങൾ:

  • ഗ്രാന്റിന്റെ ഘടന: പുതിയ സ്ക്രാപ്പേജ് പദ്ധതി വഴി ലഭിക്കുന്ന 5,000 യൂറോയും, ഇലക്ട്രിക് വാഹനം വാങ്ങാൻ നിലവിൽ ലഭിക്കുന്ന 3,500 യൂറോയുടെ ഗ്രാന്റും ചേർത്താണ് മൊത്തം 8,500 യൂറോയുടെ സാമ്പത്തിക സഹായം ഉപഭോക്താക്കൾക്ക് ലഭിക്കുക.

  • ആർക്കൊക്കെ ലഭിക്കും?: 13 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങളുടെ ഉടമകൾക്കാണ് ഇതിന് അർഹതയുള്ളത്.

  • ഫണ്ടിന്റെ വിതരണം: ജൂലൈ മാസത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ (pilot basis) ആരംഭിക്കുന്ന ഈ പദ്ധതിക്കായി 10 ദശലക്ഷം (10 million) യൂറോയുടെ ഫണ്ടാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ 65 ശതമാനം തുകയും ഗ്രാമീണ മേഖലയിലുള്ളവർക്ക് (rural areas) വേണ്ടിയാകും മാറ്റിവെക്കുക. പൊതുഗതാഗത സംവിധാനങ്ങൾ കുറഞ്ഞ, സ്വകാര്യ വാഹനങ്ങളെ കൂടുതൽ ആശ്രയിക്കുന്ന ഗ്രാമീണ മേഖലകൾക്ക് മുൻഗണന നൽകാനാണ് ഈ തീരുമാനം. ബാക്കി വരുന്ന 35 ശതമാനം ഫണ്ട് (3.5 ദശലക്ഷം യൂറോ) ഡബ്ലിൻ, കോർക്ക്, ഗാൽവേ, ലിമറിക്ക്, വാട്ടർഫോർഡ് എന്നീ നഗരങ്ങളിൽ താമസിക്കുന്നവർക്കും ലഭ്യമാകും.

  • ആദ്യം വരുന്നവർക്ക് ആദ്യം: 10 ദശലക്ഷം യൂറോയുടെ ഫണ്ട് തീരുന്നത് വരെ മാത്രമായിരിക്കും ഈ സ്ക്രാപ്പേജ് ഗ്രാന്റ് ലഭിക്കുക. അതിനാൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക

  • നിലവിലെ EV ഗ്രാന്റിലെ മാറ്റങ്ങൾ: ഇലക്ട്രിക് കാറുകൾക്ക് നിലവിൽ നൽകുന്ന 3,500 യൂറോയുടെ ഗ്രാന്റിനുള്ള വിലപരിധി (price cap) കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 31 മുതൽ, 60,000 യൂറോയ്ക്ക് പകരം 50,000 യൂറോ വരെ വിലയുള്ള വാഹനങ്ങൾക്ക് മാത്രമേ ഈ ഗ്രാന്റ് ലഭിക്കൂ. വലിയ കാറുകൾക്ക് പകരം താങ്ങാനാവുന്ന വിലയിലുള്ള ചെറുതും ഇടത്തരവുമായ കാറുകൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടിന്റെ ഈ തീരുമാനം.

  • അധിക ഫണ്ട്: ഇതോടൊപ്പം ഈ വർഷത്തെ EV വിൽപ്പനയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുള്ളതിനാൽ, നിലവിലെ ഗ്രാന്റ് പദ്ധതി മുടങ്ങാതിരിക്കാൻ ‘ക്ലൈമറ്റ് ആക്ഷൻ ഫണ്ടിൽ’ (Climate Action Fund) നിന്ന് 30 ദശലക്ഷം യൂറോ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന ഇന്ധനവിലയും പരിസ്ഥിതി ആശങ്കകളും കാരണം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം അയർലണ്ടിൽ വലിയ രീതിയിൽ വർദ്ധിച്ചുവരികയാണ്. മെയ് മാസത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന രാജ്യത്ത് റെക്കോർഡ് പങ്കാളിത്തം നേടുകയുണ്ടായി. ഈ സാഹചര്യത്തിൽ പുതിയ സ്ക്രാപ്പേജ് പദ്ധതി വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ സഹായകമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ പൈലറ്റ് പ്രൊജക്റ്റ് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുകയാണെങ്കിൽ, അടുത്ത വർഷം കൂടുതൽ വിപുലമായ രീതിയിൽ പദ്ധതി നടപ്പിലാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

error: Content is protected !!