Headline
ചരിത്രം കുറിച്ച് 2026-ലെ അയർലൻഡ് ഇന്ത്യാ ഡേ; വേദി മാറ്റിയതിന് പിന്നിലെ കാരണം
ഭൂമിക്ക് ഭീഷണിയുണ്ടോ? സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നു; നാസയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
വേൾഡ് കപ്പ് പ്രവചന മത്സരം: ‘യൂറോപ്യൻ മലയാളി’ ഗിവ്‌എവേ വിജയിക്ക് 25,000 രൂപ കൈമാറി
അയർലണ്ടിൽ പെൺകുട്ടികളെ ഭീതിയിലാഴ്ത്തിയ ഇന്ത്യൻ വിദ്യാർത്ഥിയുടെ നാണംകെട്ട പ്രവൃത്തി; ഒടുവിൽ കോടതി വിധി ഇങ്ങനെ…
ഇലക്ട്രിക് സ്കൂട്ടറുകൾ ഇനിയില്ല! അയർലണ്ടിലെ വമ്പൻ സ്പോർട്സ് റീട്ടെയിലറുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം – കാരണമിതാണ്!
ലക്ഷങ്ങൾ കടമെടുത്ത് അയർലണ്ടിലേക്ക് പഠിക്കാൻ പോകുന്നവർ ഇത് നിർബന്ധമായും വായിക്കുക! ഇന്ത്യയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വിൽക്കുന്നത് വെറും ‘വ്യാജ സ്വപ്നങ്ങൾ’ ആയിരുന്നോ?
സ്റ്റാമ്പ് 4 വിസയുണ്ടോ? ഐറിഷ് സൈന്യത്തിൽ ചേരാൻ പ്രവാസികൾക്ക് വൻ അവസരം! പാർലമെന്റിൽ വന്ന ആ വിപ്ലവകരമായ നിർദ്ദേശം
ടെക് ലോകത്തെ ഞെട്ടിച്ച് OpenAI; ഡബ്ലിനിൽ വമ്പൻ ഓഫീസ്, അയർലണ്ടിലെ യുവാക്കൾക്ക് 250 പുത്തൻ തൊഴിലവസരങ്ങൾ!
അദ്ഭുതങ്ങളുടെ ലോകം തുറക്കാൻ മെന്റലിസ്റ്റ് അനന്തു അയർലൻഡിലേക്ക്; ‘ദ സീക്രട്ട് ലെറ്റർ’ ഷോ ഡബ്ലിനിൽ

ലണ്ടനിലെ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണ മൂന്ന് വയസ്സുകാരിയെ മലപ്പുറം സ്വദേശിയായ മുഹമ്മദ് ജസീൽ സാഹസികമായി രക്ഷപ്പെടുത്തി.

ലണ്ടനിൽ അദ്ഭുത രക്ഷപ്പെടുത്തൽ: കെട്ടിടത്തിൽ നിന്ന് വീണ കുഞ്ഞിന് രക്ഷകനായി മലയാളി യുവാവ്

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണ മൂന്ന് വയസ്സുകാരിക്ക് രക്ഷകനായി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ മുഹമ്മദ് ജസീൽ ആണ് പൊലീസുകാരനൊപ്പം ചേർന്ന് കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ജൂൺ 9 ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ഒരു പണയമിടപാട് സ്ഥാപനത്തിന് (H&T Pawnbrokers) മുകളിലുള്ള ജനൽവഴി പുറത്തുകടന്ന കുട്ടി ഭിത്തിയിൽ തൂങ്ങിക്കിടക്കുകയായിരുന്നു. താഴെ ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി താഴത്തെ നിലയുടെ മുകളിലേക്ക് കയറി. ഈ സമയം തന്റെ ഫ്ലാറ്റിൽ നിന്നും ആളുകളുടെ ബഹളം കേട്ട് ഓടിയെത്തിയ ജസീലും പോലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

ക്രിക്കറ്റ് ക്യാച്ച് തുണയായി

ഭിത്തിയിൽ നിന്നും പിടിവിട്ട് താഴേക്ക് വീണ കുട്ടി കൃത്യമായി ജസീലിന്റെ കൈകളിലേക്കാണ് വീണത്. സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ:

  • “ജോലിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ഞാൻ. ആളുകളുടെ ബഹളം കേട്ടാണ് പുറത്തേക്ക് വന്നത്. സമയം കളയാനില്ലാത്തതുകൊണ്ട് ഷർട്ട് പോലും ഇടാതെയാണ് ഓടിയെത്തിയത്.”

  • നാട്ടിൽ ഞാൻ ക്രിക്കറ്റ് കളിക്കുമായിരുന്നു. ആ പരിചയമാകാം കുട്ടിയെ കൃത്യമായി ക്യാച്ച് ചെയ്യാൻ എന്നെ സഹായിച്ചത്.”

  • അഞ്ച് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അച്ഛൻ കൂടിയാണ് ജസീൽ. ഒരു പിതാവ് എന്ന നിലയിലുള്ള തന്റെ സഹജവാസനയാണ് ആ സമയത്ത് പ്രവർത്തിച്ചതെന്നും, താനൊരു ഹീറോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വീഴ്ചയിൽ കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. ജീവൻ പോലും പണയം വെച്ച് ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിച്ച ജസീലിനെയും പോലീസുകാരനെയും കുട്ടിയുടെ പിതാവും ലണ്ടൻ പോലീസും അഭിനന്ദിച്ചു.

error: Content is protected !!