Headline
ഇന്ത്യയിൽ സെൻസസ് NRI ആളുകൾ അറിഞ്ഞിരിക്കേണ്ടത്
ഭിന്നശേഷിക്കാരനായ രോഗിയോട് അസഭ്യം പറഞ്ഞു; ഹെൽത്ത് കെയർ അസിസ്റ്റന്റിനെ പിരിച്ചുവിട്ട നടപടി ശരിവെച്ച് ഡബ്ല്യു.ആർ.സി (WRC)
ഡബ്ലിൻ പൊതുഗതാഗതത്തിൽ കോൺടാക്റ്റ്ലെസ്സ് പേയ്‌മെൻ്റ്: അടുത്ത വേനൽക്കാലത്ത് തുടക്കമാകും
ഡബ്ലിനിലെ ഇസ്ലാമിക് പ്രാർത്ഥനാ ഹാളിന് തീപിടിച്ചു; ആസൂത്രിതമെന്ന് സംശയം, 40 വയസ്സുകാരൻ അറസ്റ്റിൽ
കൗമാരക്കാരെയും കുട്ടികളെയും മരണത്തിനു പ്രേരിപ്പിക്കുന്ന ഓൺലൈൻ സ്യൂയിസൈഡ് ഫോറങ്ങൾ’; കർശന നടപടിയുമായി അധികൃതർ
അയർലൻഡിനെതിരായ പരമ്പരയിലെ സമ്പൂർണ്ണ തോൽവി: ഇന്ത്യൻ ക്യാമ്പിൽ ‘അവിശ്വസനീയത’ എന്ന് സഹപരിശീലകൻ
യൂറോപ്യൻ യൂണിയൻ കുടിയേറ്റ കരാറിന് പിന്നാലെ അയർലണ്ടിൽ അഭയാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവെന്ന് മന്ത്രി ജിം ഒ കാലഗൻ
അയർലണ്ടിലെ ഭവന വിപണിയിൽ വലിയ മാറ്റം: ഡബ്ലിനിൽ വീടുകളുടെ വില കുറയുന്നു, എന്താണ് ഇവിടെ നടക്കുന്നത് ?,
അയർലണ്ടിൽ സ്വന്തം ഉപയോഗത്തിന് മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കണം: ജോയിന്റ് കമ്മിറ്റി റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ സെൻസസ് NRI ആളുകൾ അറിഞ്ഞിരിക്കേണ്ടത്

ഡബ്ലിൻ: ഇന്ത്യയിൽ പുതിയ സെൻസസ് നടപടികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, വിദേശത്തു താമസിക്കുന്ന പ്രവാസികൾ തങ്ങളുടെ വിവരങ്ങളും രേഖകളും നാട്ടിൽ നൽകി സെൻസസിൽ പങ്കാളികളാകണം എന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ യാതൊരുവിധ സത്യവുമില്ലെന്നും പ്രവാസികൾ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കുന്നു.

സെൻസസുമായി ബന്ധപ്പെട്ട് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:

1. പ്രവാസികൾ സെൻസസിൽ ഉൾപ്പെടുമോ?

ഇല്ല. ഇന്ത്യൻ സെൻസസ് എന്നത് ‘യൂഷ്വൽ റെസിഡന്റ്സ്’ (Usual Residents) അഥവാ നിലവിൽ ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന ആളുകളുടെ കണക്കെടുപ്പാണ്. കഴിഞ്ഞ 6 മാസമായി ഒരു പ്രദേശത്ത് താമസിക്കുന്നവരോ, അല്ലെങ്കിൽ അടുത്ത 6 മാസം അവിടെ താമസിക്കാൻ പോകുന്നവരോ ആയ ആളുകളെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. അതിനാൽ അയർലണ്ടിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ജീവിക്കുന്ന പ്രവാസികൾ ഈ കണക്കെടുപ്പിൽ വരില്ല.

2. പൗരത്വവുമായി ഇതിന് ബന്ധമുണ്ടോ?

ഇല്ല. ഇത് പൂർണ്ണമായും നിങ്ങൾ നിലവിൽ എവിടെ താമസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉള്ള ആളാണെങ്കിലും (NRI), അതല്ല ഐറിഷ് പാസ്‌പോർട്ടും ഒ.സി.ഐ (OCI) കാർഡും ഉള്ള ആളാണെങ്കിലും നിലവിൽ വിദേശത്താണെങ്കിൽ നാട്ടിലെ സെൻസസിൽ നിങ്ങളുടെ വിവരങ്ങൾ നൽകേണ്ടതില്ല.

3. നാട്ടിലെ കുടുംബാംഗങ്ങൾ എന്താണ് ചെയ്യേണ്ടത്?

നാട്ടിലുള്ള നിങ്ങളുടെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ അടുത്തേക്ക് സെൻസസ് ഉദ്യോഗസ്ഥർ വരുമ്പോൾ, നിലവിൽ ആ വീട്ടിൽ താമസിക്കുന്നവരുടെ വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകും. വിദേശത്തുള്ള മക്കളുടെയോ ബന്ധുക്കളുടെയോ വിവരങ്ങളോ രേഖകളോ അവർക്ക് കൈമാറേണ്ടതില്ല.

വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്

“വിദേശത്തുള്ളവർ നാട്ടിലേക്ക് രേഖകൾ അയക്കണം” എന്ന തരത്തിലുള്ള വാട്സാപ്പ് ഫോർവേഡ് സന്ദേശങ്ങൾ തികച്ചും തെറ്റായ വിവരങ്ങളാണ് നൽകുന്നത്. ഇത്തരം വ്യാജ വാർത്തകൾ കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ഓർമ്മിപ്പിക്കുന്നു.

error: Content is protected !!