Headline
അയർലണ്ടിലെ സെൻസസ് ജോലിക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ — 8 ആഴ്ചകൊണ്ട് 3,000 യൂറോയിലധികം സമ്പാദിക്കാം!
പോപ്പിനെയും ഐ.ആർ.എയെയും അധിക്ഷേപിച്ച് ആരാധകർ! ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന് കനത്ത തിരിച്ചടിയുമായി യുവേഫയുടെ അപ്രതീക്ഷിത ശിക്ഷ
ഫിൽട്ടർ ഉപയോഗിച്ച് ടാനിംഗ് ഉൽപ്പന്നത്തിന്റെ പരസ്യം; പ്രശസ്ത ഐറിഷ് ഇൻഫ്ലുവൻസർക്കെതിരെയുള്ള പരാതി ശരിവെച്ച് അതോറിറ്റി
ലക്ഷക്കണക്കിന് ക്രെഡിറ്റ് യൂണിയൻ അംഗങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നു; നിങ്ങളുടെ പണം സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
കോടാലി വീശി തകർത്തത് 500 കോടിയുടെ അമേരിക്കൻ സൈനിക വിമാനം! ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ചു കയറിയ ഐറിഷ് യുവാവിനെതിരെ അമേരിക്കയുടെ വമ്പൻ നീക്കം
അയർലണ്ടിലെ പ്രമുഖ ആശുപത്രിയിൽ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; 1,000 ജീവനക്കാരുടെ കുറവും റെക്കോർഡിംഗ് ഭീതിയും രോഗികളുടെ ജീവൻ പന്താടുന്ന പ്രതിസന്ധിയും!
പോർച്ചുഗലിൽ റൂമിൽ ഉറങ്ങിക്കിടക്കവെ മലയാളി യുവാവ് ഹീറ്റർ പൊട്ടിത്തെറിച്ച് വെന്തുമരിച്ചു
അയർലണ്ട് സ്റ്റുഡന്റ് വിസ റിജക്ഷനുകൾ കൂടുന്നു. യൂണിവേഴ്സിറ്റികൾക്ക് ഒരു വർഷം 8 മില്യൺ നഷ്ട്ടം.
കൗണ്ടി ഓഫാലിയിലെ ഫാമിൽ 20 വയസുള്ള യുവതിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഐർലൻഡിൽ പൊതുമേഖല സ്തംഭന ഭീഷണി: 1.8 ലക്ഷം ജീവനക്കാർ പണിമുടക്കിലേക്ക്

ഐർലൻഡിൽ പൊതുമേഖല സ്തംഭന ഭീഷണി: 1.8 ലക്ഷം ജീവനക്കാർ പണിമുടക്കിലേക്ക്

അയർലൻഡിൽ പൊതുമേഖലാ ജീവനക്കാരുടെ വേതന തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായ പണിമുടക്കിലേക്ക് നീങ്ങുന്നു. സർക്കാർ ഉദ്യോഗസ്ഥർ, നഴ്സുമാർ, സ്പെഷ്യൽ നീഡ്സ് അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന 1,80,000ത്തോളം തൊഴിലാളികൾ ഉൾപ്പെട്ട കൂട്ടായ്മയാണ് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവിതച്ചെലവ് വർധിക്കുന്നതിനനുസരിച്ച് വേതനം വർധിപ്പിക്കാത്ത സർക്കാർ നിലപാടാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചത്.

വിദ്യാഭ്യാസ മേഖലയിൽ നിലവിൽ വർക്ക് ടു റൂൾ സമരം ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 20,000ത്തോളം അധ്യാപകരെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്സ്, അയർലൻഡ് (ASTI) കരാർ പ്രകാരമല്ലാത്ത ജോലികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഇതിനെത്തുടർന്ന് സ്കൂളുകളിലെ സൂപ്പർവിഷൻ ജോലികൾ മുടങ്ങുകയും പാഠ്യേതര പ്രവർത്തനങ്ങൾ റദ്ദാക്കുകയും ചെയ്തതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രതിസന്ധിയിലായി.

സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി ഒക്ടോബർ 14ന് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ദേശീയ പണിമുടക്കിന് യൂണിയനുകൾ ആഹ്വാനം ചെയ്തു. പണപ്പെരുപ്പത്തിന് ആനുപാതികമായ വേതന വർധന സർക്കാർ ഉറപ്പുനൽകിയില്ലെങ്കിൽ ഒക്ടോബർ 21ന് വീണ്ടും 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്നും യൂണിയൻ നേതൃത്വം അറിയിച്ചിട്ടുണ്ട്.

സമരം ആരോഗ്യമേഖലയെയും സാരമായി ബാധിക്കുമെന്നാണ് HSE മുന്നറിയിപ്പ് നൽകുന്നത്. അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെടില്ലെങ്കിലും, ആയിരക്കണക്കിന് ശസ്ത്രക്രിയകളും ഒപി വിഭാഗത്തിലെ സേവനങ്ങളും റദ്ദാക്കേണ്ടി വരും. ഇതിനകം തന്നെ പ്രതിസന്ധിയിലായ ആരോഗ്യമേഖലയ്ക്ക് സമരപ്രഖ്യാപനം വലിയ തിരിച്ചടിയാണ്.

തൊഴിലാളികളുടെ സാമ്പത്തിക പ്രയാസങ്ങൾ സർക്കാർ തിരിച്ചറിയണമെന്നും വേതന കരാറിൽ അടിയന്തരമായി മാറ്റം വരുത്തണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം. ഒക്ടോബർ 14 എന്ന തീയതി അടുത്തതോടെ സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് തീവ്രതയേറി. ഇരുവിഭാഗങ്ങളും തമ്മിൽ അവസാന നിമിഷം ധാരണയിലെത്തിയില്ലെങ്കിൽ അയർലൻഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന സാഹചര്യം ഉടലെടുക്കുമെന്നാണ് വിലയിരുത്തൽ. സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത വലിയൊരു പ്രതിസന്ധിയാണ് സർക്കാരിന് മുന്നിലുള്ളത്.

error: Content is protected !!