Headline
സെപ്റ്റംബറിലെ വിമാന സർവീസ് തടസ്സങ്ങൾ: നാറ്റ്സ് സിഇഒ രാജിവെക്കണമെന്ന് റയാൻഎയർ
സെപ്റ്റംബറിലെ വിമാന സർവീസ് തടസ്സങ്ങൾ: നാറ്റ്സ് സിഇഒ രാജിവെക്കണമെന്ന് റയാൻഎയർ
ഐർലൻഡിൽ പൊതുമേഖല സ്തംഭന ഭീഷണി: 1.8 ലക്ഷം ജീവനക്കാർ പണിമുടക്കിലേക്ക്
ഐർലൻഡിൽ പൊതുമേഖല സ്തംഭന ഭീഷണി: 1.8 ലക്ഷം ജീവനക്കാർ പണിമുടക്കിലേക്ക്
2026-ലെ ആഗോള എഐ ഉച്ചകോടിക്ക് ഡബ്ലിൻ വേദിയാകും: പ്രഖ്യാപനം പുറത്ത്
2026-ലെ ആഗോള എഐ ഉച്ചകോടിക്ക് ഡബ്ലിൻ വേദിയാകും: പ്രഖ്യാപനം പുറത്ത്
അയർലൻഡിലെ വാടക വിപണിയിൽ കർശന നിയന്ത്രണം; പുതിയ ഷോർട്ട് ടേം ലെറ്റിംഗ് ബില്ലുമായി സർക്കാർ
അയർലൻഡിലെ വാടക വിപണിയിൽ കർശന നിയന്ത്രണം; പുതിയ ഷോർട്ട് ടേം ലെറ്റിംഗ് ബില്ലുമായി സർക്കാർ
അമേരിക്കൻ കോവിഡ് വ്യാപിക്കുന്നു; ഈയൊരു ലക്ഷണം നിങ്ങളിലുണ്ടെങ്കിൽ ഉടൻ ശ്രദ്ധിക്കുക! 5 ദിവസം പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പ്
പ്ലേഗ് ബാക്ടീരിയകൾ അടങ്ങിയ ഒരു ടെസ്റ്റ് ട്യൂബ് പൊട്ടി, പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; റഷ്യയിലെ ദുരൂഹമരണത്തിൽ ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ!
ബജറ്റ് 2027: 8.5 ബില്യൺ യൂറോയുടെ പാക്കേജുമായി സർക്കാർ; നികുതി ഇളവുകളും ഹെൽപ്പ് ടു ബൈ പദ്ധതിയിൽ വർധനയും
ബജറ്റ് 2027: 8.5 ബില്യൺ യൂറോയുടെ പാക്കേജുമായി സർക്കാർ; നികുതി ഇളവുകളും ഹെൽപ്പ് ടു ബൈ പദ്ധതിയിൽ വർധനയും
ഐർലൻഡിൽ ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം: പുതിയ പ്രായപരിധി അറിയേണ്ടതെല്ലാം
ഐർലൻഡിൽ ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം: പുതിയ പ്രായപരിധി അറിയേണ്ടതെല്ലാം
ഐറിഷ് റോഡ് സേഫ്റ്റി വീക്ക് 2026: റോഡപകടങ്ങളിൽ വർധനവ്, ജാഗ്രത പാലിക്കാൻ കർശന നിർദേശം
ഐറിഷ് റോഡ് സേഫ്റ്റി വീക്ക് 2026: റോഡപകടങ്ങളിൽ വർധനവ്, ജാഗ്രത പാലിക്കാൻ കർശന നിർദേശം

ഐർലൻഡിൽ പൊതുമേഖല സ്തംഭന ഭീഷണി: 1.8 ലക്ഷം ജീവനക്കാർ പണിമുടക്കിലേക്ക്

ഐർലൻഡിൽ പൊതുമേഖല സ്തംഭന ഭീഷണി: 1.8 ലക്ഷം ജീവനക്കാർ പണിമുടക്കിലേക്ക്

അയർലൻഡിൽ പൊതുമേഖലാ ജീവനക്കാരുടെ വേതന തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായ പണിമുടക്കിലേക്ക് നീങ്ങുന്നു. സർക്കാർ ഉദ്യോഗസ്ഥർ, നഴ്സുമാർ, സ്പെഷ്യൽ നീഡ്സ് അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന 1,80,000ത്തോളം തൊഴിലാളികൾ ഉൾപ്പെട്ട കൂട്ടായ്മയാണ് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവിതച്ചെലവ് വർധിക്കുന്നതിനനുസരിച്ച് വേതനം വർധിപ്പിക്കാത്ത സർക്കാർ നിലപാടാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചത്.

വിദ്യാഭ്യാസ മേഖലയിൽ നിലവിൽ വർക്ക് ടു റൂൾ സമരം ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 20,000ത്തോളം അധ്യാപകരെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്സ്, അയർലൻഡ് (ASTI) കരാർ പ്രകാരമല്ലാത്ത ജോലികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഇതിനെത്തുടർന്ന് സ്കൂളുകളിലെ സൂപ്പർവിഷൻ ജോലികൾ മുടങ്ങുകയും പാഠ്യേതര പ്രവർത്തനങ്ങൾ റദ്ദാക്കുകയും ചെയ്തതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രതിസന്ധിയിലായി.

സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി ഒക്ടോബർ 14ന് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ദേശീയ പണിമുടക്കിന് യൂണിയനുകൾ ആഹ്വാനം ചെയ്തു. പണപ്പെരുപ്പത്തിന് ആനുപാതികമായ വേതന വർധന സർക്കാർ ഉറപ്പുനൽകിയില്ലെങ്കിൽ ഒക്ടോബർ 21ന് വീണ്ടും 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്നും യൂണിയൻ നേതൃത്വം അറിയിച്ചിട്ടുണ്ട്.

സമരം ആരോഗ്യമേഖലയെയും സാരമായി ബാധിക്കുമെന്നാണ് HSE മുന്നറിയിപ്പ് നൽകുന്നത്. അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെടില്ലെങ്കിലും, ആയിരക്കണക്കിന് ശസ്ത്രക്രിയകളും ഒപി വിഭാഗത്തിലെ സേവനങ്ങളും റദ്ദാക്കേണ്ടി വരും. ഇതിനകം തന്നെ പ്രതിസന്ധിയിലായ ആരോഗ്യമേഖലയ്ക്ക് സമരപ്രഖ്യാപനം വലിയ തിരിച്ചടിയാണ്.

തൊഴിലാളികളുടെ സാമ്പത്തിക പ്രയാസങ്ങൾ സർക്കാർ തിരിച്ചറിയണമെന്നും വേതന കരാറിൽ അടിയന്തരമായി മാറ്റം വരുത്തണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം. ഒക്ടോബർ 14 എന്ന തീയതി അടുത്തതോടെ സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് തീവ്രതയേറി. ഇരുവിഭാഗങ്ങളും തമ്മിൽ അവസാന നിമിഷം ധാരണയിലെത്തിയില്ലെങ്കിൽ അയർലൻഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന സാഹചര്യം ഉടലെടുക്കുമെന്നാണ് വിലയിരുത്തൽ. സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത വലിയൊരു പ്രതിസന്ധിയാണ് സർക്കാരിന് മുന്നിലുള്ളത്.

error: Content is protected !!