Headline
ഡബ്ലിനിൽ വീണ്ടും നേട്ടം കൊയ്ത് മലയാളി സംരംഭം; ഒലിവെസ് ഇന്ത്യൻ റെസ്റ്റോറന്റിന് ഏഷ്യൻ റെസ്റ്റോറന്റ് പുരസ്കാരം
വെബ്സൈറ്റുകൾ അപകടത്തിൽ! നിങ്ങളുടെ സ്വകാര്യ ഡാറ്റകൾ ഹാക്കർമാർ മോഷ്ടിച്ചേക്കാം; ഞെട്ടിക്കുന്ന പുതിയ PHP സുരക്ഷാ പിഴവിനെക്കുറിച്ച് അറിയേണ്ടതെല്ലാം!
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം: കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി മന്ത്രി സീൻ കാനി
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം: കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി മന്ത്രി സീൻ കാനി
ബാങ്ക് ഹോളിഡേ പ്രമാണിച്ച് കർശന സുരക്ഷാ പരിശോധനയുമായി ഗാർഡ: റോഡുകളിൽ നിരീക്ഷണം ശക്തം
ബാങ്ക് ഹോളിഡേ പ്രമാണിച്ച് കർശന സുരക്ഷാ പരിശോധനയുമായി ഗാർഡ: റോഡുകളിൽ നിരീക്ഷണം ശക്തം
കോടതിമുറിയിൽ ഗാർഡയെ തലയ്ക്കടിച്ചു: ഡബ്ലിൻ സ്വദേശിക്ക് ഉടൻ ശിക്ഷാവിധി
കോടതിമുറിയിൽ ഗാർഡയെ തലയ്ക്കടിച്ചു: ഡബ്ലിൻ സ്വദേശിക്ക് ഉടൻ ശിക്ഷാവിധി
ഐറിഷ് സർവകലാശാലകൾ പ്രതിസന്ധിയിൽ: നോൺ-EU ബിരുദധാരികളുടെ ഉയർന്ന തൊഴിലില്ലായ്മയിൽ കർശന പരിശോധനയ്ക്ക് നീക്കം
ഐറിഷ് സർവകലാശാലകൾ പ്രതിസന്ധിയിൽ: നോൺ-EU ബിരുദധാരികളുടെ ഉയർന്ന തൊഴിലില്ലായ്മയിൽ കർശന പരിശോധനയ്ക്ക് നീക്കം
സിറ്റിസൺഷിപ്പ് ബിൽ 2026: എട്ടു വർഷത്തെ താമസരേഖാ നിബന്ധനയിൽ വ്യക്തത വരുത്തി സർക്കാർ
സിറ്റിസൺഷിപ്പ് ബിൽ 2026: എട്ടു വർഷത്തെ താമസരേഖാ നിബന്ധനയിൽ വ്യക്തത വരുത്തി സർക്കാർ
ഐർലൻഡിൽ തൊഴിൽ പെർമിറ്റ് നടപടികൾ വേഗത്തിലായി; ഡിജിറ്റൽ പരിഷ്കാരങ്ങളുമായി അധികൃതർ
ഐർലൻഡിൽ തൊഴിൽ പെർമിറ്റ് നടപടികൾ വേഗത്തിലായി; ഡിജിറ്റൽ പരിഷ്കാരങ്ങളുമായി അധികൃതർ
പബ്ബുകളിൽ ബ്രെത്തലൈസർ സ്ഥാപിക്കാനുള്ള പദ്ധതി; ശക്തമായ പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം, പദ്ധതി ഉപേക്ഷിച്ച് RSA
പബ്ബുകളിൽ ബ്രെത്തലൈസർ സ്ഥാപിക്കാനുള്ള പദ്ധതി; ശക്തമായ പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം, പദ്ധതി ഉപേക്ഷിച്ച് RSA

ഡബ്ലിനിൽ വീണ്ടും നേട്ടം കൊയ്ത് മലയാളി സംരംഭം; ഒലിവെസ് ഇന്ത്യൻ റെസ്റ്റോറന്റിന് ഏഷ്യൻ റെസ്റ്റോറന്റ് പുരസ്കാരം

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സംരംഭക രംഗത്തിന് അഭിമാനമായി, ഡബ്ലിനിലെ പ്രവർത്തിക്കുന്ന ഒലിവെസ് ഇന്ത്യൻ റെസ്റ്റോറന്റിന് ഏഷ്യൻ റെസ്റ്റോറന്റ് അവാർഡ്സിൽ Best Value Indian Restaurant – 2026 പുരസ്കാരം ലഭിച്ചു.

പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ എബ്രഹാം മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റീട്ടെയിൽ ആൻഡ് റെസ്റ്റോറന്റ് ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണ് ഒലിവെസ് ഇന്ത്യൻ റെസ്റ്റോറന്റ്. കേരളത്തിന്റെയും ഇന്ത്യയുടെയും തനത് രുചികളും സമ്പന്നമായ ഭക്ഷണപാരമ്പര്യവും അയർലണ്ടിലെ പ്രാദേശിക സമൂഹത്തിനും അന്താരാഷ്ട്ര സന്ദർശകർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്.

പ്രവർത്തനത്തിന്റെ നാലാം വർഷത്തിലേക്ക് കടക്കുന്ന ഒലിവെസ്, ഐറിഷ് ഉപഭോക്താക്കൾക്കും ഇന്ത്യൻ ഭക്ഷണപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഭക്ഷണശാലയായി മാറിയിരിക്കുകയാണ്.

Best Neighbourhood Restaurant 2025 പുരസ്കാരവും സ്വന്തമാക്കിയ ഒലിവെസിന് ലഭിച്ച പുതിയ അംഗീകാരം, ഭക്ഷണത്തിന്റെ ഗുണമേന്മയിലും മികച്ച സേവനത്തിലും സ്ഥാപനം പുലർത്തുന്ന പ്രതിബദ്ധതയുടെ തെളിവാണ്.

ബിസിനസ് ഗ്രൂപ്പിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഡബ്ലിൻ സിറ്റി സെന്ററിലെ പ്രശസ്തമായ ടെംപിൾ ബാറിൽ ആരംഭിച്ച ANNAM – Modern Indian cafe ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ശ്രദ്ധേയമായ സാന്നിധ്യമായി മലയാളി സമൂഹത്തിനപ്പുറം കേരളത്തിന്റെ പരമ്പരാഗത ഭക്ഷണരുചികളും ഇന്ത്യൻ ഭക്ഷണസംസ്കാരവും ഐറിഷ് ജനങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളിലേക്കും എത്തിക്കുകയാണ് ANNAM-ന്റെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര സന്ദർശകരുടെ പ്രധാന കേന്ദ്രമായ ടെംപിൾ ബാറിൽ നാടൻ ഭക്ഷണം വിളമ്പി മികച്ച ഭക്ഷണ ഇടമായി അന്നം മാറി കഴിഞ്ഞു
ഇതോടൊപ്പം ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ്ടൗണിൽ പ്രവർത്തിക്കുന്ന City Grocery Supermarket വഴിയും ഗ്രൂപ്പ് റീട്ടെയിൽ മേഖലയിൽ സജീവ സാന്നിധ്യം നിലനിർത്തുന്നു. ഇന്ത്യൻ, ഏഷ്യൻ ഭക്ഷ്യോൽപ്പന്നങ്ങളും, നാടൻ പലഹാരങ്ങൾ കൂടാതെ മത്സ്യ മീറ്റ് ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനം പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മികച്ച ഭക്ഷണം, സൗഹൃദപരമായ സേവനം, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യമാണ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അടിത്തറയാകുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനവും ഉപഭോക്താക്കളുടെ തുടർച്ചയായ വിശ്വാസവും പിന്തുണയുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ശക്തിയെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

സ്ഥാപനങ്ങൾ

Olivez Indian Restaurant
Tallaght, Dublin 24
www.olivez.ie

ANNAM – Modern Indian Café
Unit 1, The Bookend, Essex Quay, Temple Bar, Dublin 8
www.annam.ie

City Grocery Supermarket
Unit 2, Porters Road, Coolmine, Blanchardstown, Dublin 15

error: Content is protected !!