Headline
ബോംബ് ഭീഷണിയെ തുടർന്ന് ആർ.ടി.ഇ (RTÉ) സ്റ്റുഡിയോകൾ ഒഴിപ്പിച്ചു? കനത്ത ജാഗ്രതയിൽ ഗാർഡ!
ബോംബ് ഭീഷണിയിൽ വിമാനം നിലത്തിറക്കാൻ വിസമ്മതിച്ചു; എയർ ലിംഗസ് പൈലറ്റിനെതിരെ അന്വേഷണം
രണ്ടാം ദിനവും ബോംബ് ഭീഷണി; ഡബ്ലിനിൽ നിന്നുള്ള എയർ ലിംഗസ് വിമാനം ഫ്രാൻസിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു!
ആകാശത്ത് റയാൻഎയർ വിമാനത്തിന് ചുറ്റും യുദ്ധവിമാനങ്ങൾ! യാത്രക്കാർ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങൾ
അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റ് ഫ്രീസറുകൾ ഹാക്ക് ചെയ്തു; ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കൾ നശിച്ചു
അയർലണ്ടിന്റെ യൂറോപ്യൻ ചാമ്പ്യൻ ഒളിമ്പ്യൻ സിയാറ മഗീൻ (34) അന്തരിച്ചു
അമേരിക്കയിൽ ആകാശത്തുനിന്ന് മിസൈൽ പോലെ പതിച്ച് പ്രൈവറ്റ് ജെറ്റ്; വൻ തീഗോളമായി മാറി; 9 മരണം
ഡോക്ടറെ ഒഴിവാക്കി AI-യോട് ഉപദേശം ചോദിച്ചു; 31-കാരിക്ക് ദാരുണാന്ത്യം!
സ്പെയിനിൽ ഭീതിവിതച്ച് അതിവേഗ ട്രെയിൻ ദുരന്തം: 68-ഓളം പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരിക്ക്

ബോംബ് ഭീഷണിയിൽ വിമാനം നിലത്തിറക്കാൻ വിസമ്മതിച്ചു; എയർ ലിംഗസ് പൈലറ്റിനെതിരെ അന്വേഷണം

പാരീസ് / ഡബ്ലിൻ: വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണ സന്ദേശത്തെത്തുടർന്ന് ഫ്രഞ്ച് മിലിട്ടറി താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കാൻ നിർദ്ദേശം നൽകിയിട്ടും അതിന് ആദ്യം വിസമ്മതിച്ച പൈലറ്റിനെതിരെ അന്വേഷണം. അയർലണ്ടിലെ ദേശീയ വിമാനക്കമ്പനിയായ എയർ ലിംഗസിന്റെ (Aer Lingus) ഡബ്ലിൻ-റോം വിമാനത്തിലെ പൈലറ്റിനെതിരെയാണ് ഫ്രഞ്ച് അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഡബ്ലിനിൽ നിന്നും റോമിലേക്ക് പറന്ന ഇഐ402 (EI402) എയർബസ് എ320 വിമാനത്തിനാണ് വ്യാഴാഴ്ച വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഫ്രഞ്ച് വ്യോമാതിർത്തിയിൽ വച്ച് സന്ദേശം ഉയർന്ന ഉടൻ തന്നെ ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളും അധികൃതരും വിമാനത്തോട് നോർമണ്ടിയിലുള്ള ഇവ്രോ (Evreux) മിലിട്ടറി എയർബേസിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ, പൈലറ്റ് ആദ്യം വിമാനം മിലിട്ടറി താവളത്തിൽ ഇറക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. ബോംബ് ഭീഷണി വ്യാജമാണെന്നും കാര്യങ്ങൾ സാധാരണ നിലയിലാണെന്നും കരുതിയ പൈലറ്റ് മറ്റൊരു സിവിൽ എയർപോർട്ടിൽ ഇറങ്ങാനുള്ള സാധ്യതകളാണ് പരിശോധിച്ചത്. തുടര്‍ന്ന് ഫ്രാൻസിന്റെ രണ്ട് യുദ്ധവിമാനങ്ങൾ (Fighter Jets) ആകാശത്തുവെച്ച് എയർ ലിംഗസ് വിമാനത്തെ വളയുകയും ഇവ്രോ മിലിട്ടറി ബേസിലേക്ക് അകമ്പടി സേവിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിക്കുകയുമായിരുന്നു.

ഫ്രഞ്ച് ഗതാഗത നിയമങ്ങളുടെ ലംഘനം നടന്നുവെന്ന സംശയത്തെത്തുടർന്നാണ് പ്രാദേശിക പ്രോസിക്യൂട്ടർ പൈലറ്റിനെയും സഹപൈലറ്റിനെയും ചോദ്യം ചെയ്യാൻ നടപടികൾ സ്വീകരിച്ചത്.

യൂറോപ്പിൽ വ്യാഴാഴ്ച ഇരുപതോളം വിമാനങ്ങൾക്ക് നേരെ ഒരേസമയം സമാനമായ വ്യാജ ബോംബ് ഭീഷണികൾ ഉയർന്നതായി റിപ്പോർട്ടുണ്ട്.

സംഭവത്തിൽ തങ്ങളുടെ പൈലറ്റുമാർ ഫ്രഞ്ച് അധികൃതരുമായി പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്ന് എയർ ലിംഗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എപ്പോഴും കമ്പനി മുൻഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിലെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചത്.

error: Content is protected !!