11
Dec
മധ്യ അയർലണ്ടിലെ Mullingar റീജിനൽ ഹോസ്പിറ്റലിൽ വച്ച് രണ്ട് സ്ത്രീകളെ ലൈംഗികാതിക്രമം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ Eldhose Yohannan (38) Mullingar കോടതി കുറ്റവിജാരണ നടത്തി. ഇന്ത്യയിൽ നിന്നുള്ള Eldhose, Co. Sligoയിലെ Milltown, Dromcliff-ൽ താമസിക്കുന്നതിനിടെയാണ് 2022-ൽ നടന്ന ഈ സംഭവങ്ങൾക്ക് വിചാരണ നേരിടുന്നത്. ഒരു കേസിൽ 15-കാരിയായ പെൺകുട്ടിയും, മറ്റൊന്നിൽ ഇരുപതിനും മൂപ്പത്തിനും ഇടയിൽ പ്രായം ഉള്ള യുവതിയുമാണ് ഇരകളായത്. ഒരു Phlebotomist (രക്തസാമ്പിളുകൾ ശേഖരിക്കാൻ പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണൽ) ആയിരുന്ന Eldhose, പൊതുസ്വകാര്യതയിലേക്ക് കടന്നുകയറലും ശരീര സുരക്ഷയ്ക്ക് ആക്രമണവുമാണ് ചെയ്തതെന്ന് Judge Keenan Johnson അഭിപ്രായപ്പെട്ടു. വിശദാംശങ്ങൾ: ആദ്യ സംഭവം 2022 ആഗസ്റ്റ് 8-ന്, Parnell Square East-ലുള്ള ആശുപത്രിയിൽ, ഒരു ബ്രെസ്റ്റ് ഇൻഫെക്ഷനുമായി അമ്മയുടെ കൂടെ വന്ന 15-കാരിയാണ് ആദ്യ ഇര . ഏൽദോസ് കുട്ടിയുടെ അമ്മയെ പുറത്ത് കാത്തിരിക്കാനാവശ്യപ്പെട്ട് കുട്ടിയെ ഒറ്റയ്ക്കായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. രക്തസാമ്പിളുകൾ ശേഖരിക്കുന്നതിനിടയിൽ, Eldhose കുട്ടിയോട് ബ്രെസ്റ്റ്…