24
Oct
നൂറുകണക്കിന് ഡ്രൈവർമാർ പിടിയിലാകും ഗാൾവേയിലെ ഒരു റോഡിൽ ഈ വർഷാവസാനം പ്രവർത്തനം ആരംഭിക്കുന്നതിനായി Gardaí യുടെ പുതിയ 'സ്മാർട്ട്' സ്പീഡ് ക്യാമറകൾ സ്ഥാപിക്കൽ ആരംഭിച്ചു. കൗണ്ടിയിലെ ഏറ്റവും തിരക്കേറിയ വഴികളിൽ ഓവർ സ്പീഡിൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരെ പിടികൂടാനാണ് ഈ ക്യാമറകളുടെ ഉദ്ദേശ്യം. N59 റോഡിൽ സ്റ്റേഷനറി സ്പീഡ് സുരക്ഷാ ക്യാമറകൾ പ്രവർത്തനക്ഷമമാകും. Moycullen മുതൽ Galway City വരെ ഉള്ള റോഡ് വിഭാഗത്തിൽ , ഈ വർഷം ആദ്യം ക്യാമറ സ്ഥാപിക്കുന്ന ഒൻപത് സ്ഥലങ്ങളിൽ ഒന്നാണ് ഇത് . ബാക്കി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ഇൻജിനീയറിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഈ വെള്ളിയാഴ്ചയ്ക്കുള്ളിൽ, രണ്ട് സ്ഥലങ്ങൾ കൂടി ക്യാമറ പ്രവർത്തനക്ഷമമാകും: N5 (Swinford, Mayo), N3 (Cavan). പഴയതായി പ്രവർത്തനരഹിതമായ മഞ്ഞ ബോക്സ് ക്യാമറകൾ മാറ്റി പുതിയ ക്യാമറകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. അമിത വേഗത്തിൽ പോയാൽ ശിക്ഷിക്കപ്പെടുമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പും ഇവിടെ സ്ഥാപിക്കും . സ്മാർട്ട് സ്പീഡ് ക്യാമറകൾ സ്പീഡിംഗ് പ്രശ്നമുള്ള തിരക്കേറിയ…