Headline
അയർലൻഡിൽ യുഎസ് അഭയാർത്ഥി അപേക്ഷകൾ കുതിച്ചുയരുന്നു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
അയർലൻഡിലെ കാവനിൽ മലയാളി നിര്യാതനായി; മരിച്ചത് ചേർത്തല സ്വദേശി സജി സുരേന്ദ്രൻ
ഡബ്ലിനിലെ ഇന്ത്യൻ ബിസിനസ് വിദ്യാർത്ഥിക്ക് സ്ത്രീകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കുറ്റത്തിന് ശിക്ഷ വിധിക്കും
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ 'വളരെ ശക്തമായ നടപടി' ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ‘വളരെ ശക്തമായ നടപടി’ ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.
HSE അടിയന്തിര മുന്നറിയിപ്പ്: നോറോവൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഛർദ്ദിയോ വയറിളക്കമോ ഉണ്ടെങ്കിൽ 48 മണിക്കൂർ വീട്ടിൽ തങ്ങുക.
HSE അടിയന്തിര മുന്നറിയിപ്പ്: നോറോവൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഛർദ്ദിയോ വയറിളക്കമോ ഉണ്ടെങ്കിൽ 48 മണിക്കൂർ വീട്ടിൽ തങ്ങുക.

നോർത്തേൺ അയർലൻഡ് അതിർത്തിയിൽ കർശന പരിശോധന: യാത്രക്കാർ ജാഗ്രത പാലിക്കുക


നോർത്തേൺ അയർലൻഡിൽ നിന്ന് റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരെ കണ്ടെത്താനായി ഗാർഡ (അയർലൻഡ് പോലീസ്) ‘ഓപ്പറേഷൻ സോണറ്റ്’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെടെ ഏകദേശം 450 പേർ പിടിയിലായി.ഈ സാഹചര്യത്തിൽ, യുകെ വിസയുടെ ബലത്തിൽ നോർത്തേൺ അയർലൻഡിൽ നിന്ന് റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യുത് നിയമപരമായി തെറ്റാണ് എന്ന് മനസിലാക്കേണ്ടത് അനിവാര്യമാണ്.

‘ഓപ്പറേഷൻ സോണറ്റ്’ എന്ന നിർണായക നീക്കം

നോർത്തേൺ അയർലൻഡിൽ നിന്ന് ബസ് മാർഗം റിപ്പബ്ലിക്കിലേക്ക് ആളുകളെ അനധികൃതമായി കടത്തുന്ന “ദി ഫേം” എന്ന ക്രിമിനൽ സംഘത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്നാണ് ഗാർഡ ‘ഓപ്പറേഷൻ സോണറ്റ്’ ആരംഭിച്ചത്. മനുഷ്യക്കടത്തും ചൂഷണവും ലക്ഷ്യമിട്ടാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്നാണ് ഗാർഡ സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി അതിർത്തി കടന്നെത്തുന്ന ബസുകളിൽ മിന്നൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിലാണ് ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെടെ നിരവധി നിയമലംഘകർ പിടിയിലായത്.

മലയാളി സമൂഹത്തിനുള്ള പ്രത്യേക മുന്നറിയിപ്പ്

നോർത്തേൺ അയർലൻഡിൽ താമസിക്കുന്ന നിരവധി മലയാളികൾ, പ്രത്യേകിച്ചും വിദ്യാർത്ഥികളും ജോലി ചെയ്യുന്നവരും, വാരാന്ത്യങ്ങളിലും മറ്റും ഡബ്ലിനിലേക്കും മറ്റ് നഗരങ്ങളിലേക്കും ബസിൽ യാത്ര ചെയ്യുന്നത് സാധാരണമാണ്. പലരും തങ്ങളുടെ കൈവശമുള്ള യുകെ വിസ, റിപ്പബ്ലിക് ഓഫ് അയർലൻഡിൽ പ്രവേശിക്കാൻ മതിയായ രേഖയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

ഓർക്കുക: സാധാരണ യുകെ വിസ (ഉദാഹരണത്തിന്, സ്റ്റുഡന്റ് വിസ, വർക്ക് വിസ) ഉപയോഗിച്ച് റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. ഇതിനായി പ്രത്യേക ഐറിഷ് വിസ അല്ലെങ്കിൽ ബ്രിട്ടീഷ്-ഐറിഷ് വിസ സ്കീം (BIVS) പ്രകാരമുള്ള എൻഡോഴ്സ്മെന്റ് ആവശ്യമാണ്.

പിടിക്കപ്പെട്ടാൽ എന്ത് സംഭവിക്കും?

ഗാർഡയുടെ പരിശോധനയിൽ മതിയായ ഐറിഷ് വിസ ഇല്ലാതെ പിടിക്കപ്പെട്ടാൽ താഴെ പറയുന്ന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും:

  1. പ്രവേശനം നിഷേധിക്കൽ: നിങ്ങളെ അയർലൻഡിൽ പ്രവേശിക്കാൻ അനുവദിക്കാതെ നോർത്തേൺ അയർലൻഡിലേക്ക് തന്നെ മടക്കി അയയ്ക്കും.
  2. ഡീറ്റെൻഷൻ: സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച് നിങ്ങളെ കസ്റ്റഡിയിൽ വെക്കാൻ സാധ്യതയുണ്ട്.
  3. നാടുകടത്തൽ (Deportation): നിയമലംഘനം ഗുരുതരമാണെന്ന് കണ്ടെത്തിയാൽ നാടുകടത്തൽ നടപടികൾ നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ പേരിൽ ഒരു നെഗറ്റീവ് ഇമിഗ്രേഷൻ റെക്കോർഡ് ഉണ്ടാക്കും. നാടുകടത്തുന്നത് നാഷണാലിറ്റി അനുസരിച്ചു ഉള്ള രാജ്യത്തേക്ക് ആയിരിക്കാം. ഇന്ത്യൻ ആണെകിൽ ഇനിങ്ങളെ UKയിലേക്ക് അല്ല ഇന്ത്യയിലേക്ക് ആയിരിക്കാം കയറ്റി വിടുന്നത്.
  4. പ്രവേശന വിലക്ക്: ഭാവിയിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
  5. യുകെ വിസയെ ബാധിക്കാം: അയർലൻഡിലെ നിയമലംഘനം നിങ്ങളുടെ നിലവിലെ യുകെ വിസയുടെയും ഭാവിയിലെ വിസ അപേക്ഷകളെയും പ്രതികൂലമായി ബാധിച്ചേക്കാം.

അതിനാൽ, നോർത്തേൺ അയർലൻഡിൽ നിന്ന് റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് യാത്ര ചെയ്യുന്ന എല്ലാ മലയാളികളും തങ്ങളുടെ കൈവശം കൃത്യമായ യാത്രാരേഖകളും വിസയും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. നിയമപരമായ മാർഗ്ഗങ്ങൾ മാത്രം അവലംബിക്കുക, അനധികൃത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക.

error: Content is protected !!