Headline
വംശീയ വിവേചനം: മാറ്റർ ആശുപത്രിക്ക് 10,000 യൂറോ പിഴ; തെറ്റായ നടപടിയെന്ന് കോടതി
വംശീയ വിവേചനം: മാറ്റർ ആശുപത്രിക്ക് 10,000 യൂറോ പിഴ; തെറ്റായ നടപടിയെന്ന് കോടതി
ഐർലൻഡിൽ റോഡുകളിൽ എഐ നിരീക്ഷണം ശക്തമാക്കുന്നു: റോങ് വേ ഡ്രൈവിംഗിന് കനത്ത പിഴയും കർശന നടപടിയും
ഐർലൻഡിൽ റോഡുകളിൽ എഐ നിരീക്ഷണം ശക്തമാക്കുന്നു: റോങ് വേ ഡ്രൈവിംഗിന് കനത്ത പിഴയും കർശന നടപടിയും
ഡബ്ലിനിൽ 23 ലക്ഷം യൂറോയുടെ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
സൗത്ത് ഡൊണിഗലിൽ സംയുക്ത വാഹനാപകട പരിശോധനക്കിടെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്ത് ഗാർഡ
കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കാൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സംഘടിത കുറ്റകൃത്യ സംഘങ്ങൾ; മുന്നറിയിപ്പുമായി ഗാർഡ
ഡബ്ലിനിൽ 23 ലക്ഷം യൂറോയുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ
ഡബ്ലിനിൽ ടാക്സി ഡ്രൈവറെ ആക്രമിച്ചു കാർ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
അപൂർവ്വ രോഗത്തിനുള്ള സ്കൈക്ലാറിസ് മരുന്നിന് പൊതു ഫണ്ടിംഗ് അനുവദിച്ച് എച്ച്.എസ്.ഇ
നേഴ്സിംഗ് ഹോമിലെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: HSE-ക്കെതിരെ രൂക്ഷ വിമർശനവുമായി HIQA റിപ്പോർട്ട്
നേഴ്സിംഗ് ഹോമിലെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: HSE-ക്കെതിരെ രൂക്ഷ വിമർശനവുമായി HIQA റിപ്പോർട്ട്

പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ – രണ്ട് വിദ്യാർത്ഥികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യുകെയിൽ ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഹൈദരാബാദ് സ്വദേശികളായ വിദ്യാർത്ഥികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എസെക്സിലെ റെയ്‌ലി സ്പർ റൗണ്ട് എബൗട്ടിൽ തിങ്കളാഴ്ച പുലർച്ചെ 4.15 നാണ് അപകടമുണ്ടായത്. ഇന്ത്യൻ വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം സഞ്ചരിച്ച രണ്ട് കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ ചൈതന്യ താരെ (23), ഋഷിതേജ റാപു (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സായി ഗൗതം രാവുല്ല (30), നൂതൻ തട്ടിക്കയല, യുവ തേജ റെഡ്ഡി ഗുറാം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരെ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിനിടയാക്കിയെന്ന കുറ്റത്തിന് രണ്ട് കാറുകളുടെയും ഡ്രൈവർമാരായ ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നിവരെ  പോലീസ് അറസ്റ്റ് ചെയ്തു. ഇവർ വിദ്യാർത്ഥി സംഘത്തിന്റെ ഭാഗമായിരുന്നു.

ഹൈദരാബാദിലെ നാദർഗുൾ സ്വദേശിയായ ചൈതന്യ ഈ വർഷം ഫെബ്രുവരിയിലാണ് യുകെയിൽ എത്തിയത്. ഉപരിപഠനത്തിനായാണ് ഇരുവരും യുകെയിൽ എത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലുംനി യൂണിയൻ യുകെ (NISAU) അനുശോചനം രേഖപ്പെടുത്തി.

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!