Headline
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ് – അയർലഡിനുള്ള പണി
ലേർണർ പെര്മിറ്റുകാർക്ക് എക്സ്ട്രാ ക്ലാസുകൾ

ഐ പി സി അയർലൻഡ് & ഇ യൂ റീജിയന്റെ മൂന്നാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 മുതൽ 7 വരെ

ഐ പി സി അയർലൻഡ് & ഇ യൂ റീജിയന്റെ മൂന്നാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 മുതൽ 7 വരെ ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.

5 ന് വൈകിട്ട് 5.30ന് ഐപിസി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം മൂന്നാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. കൂടാതെ പാസ്റ്റർ കെ കോശി (ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് ) പാസ്റ്റർ ബാബു ജോൺ (USA) വിവിധ സെഷനുകളിൽ ദൈവ വചനം സംസാരിക്കും.
6 ന് രാവിലെ 9.30 മുതൽ 1.00 വരെ പൊതുയോഗവും ഉച്ചയ്ക്കുശേഷം PYPA, സോദരി സമാജം, സൺ‌ഡേ സ്കൂൾ എന്നിവയുടെ വാർഷിക സമ്മേളനം നടക്കും.
വൈകുന്നേരം 5:30 മുതൽ 8:30 മണി വരെ പൊതുയോഗവും നടത്തപ്പെടുന്നതാണ്. ഞായറാഴ്ച രാവിലെ 9 :30 മുതൽ 1 :30 വരെ നടത്തപ്പെടുന്ന സംയുക്ത ആരാധനയോടുകൂടി ഈ വർഷത്തെ ആത്മീയ സംഗമത്തിന് സമാപനം കുറിക്കുന്നു.
ഐ പി സി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു ട്രെഷറർ ബ്രദർ രാജൻ ലൂക്കോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
റീജിയൻ കൊയർ ഗാനശുശ്രൂഷകൾ നിർവഹിക്കും.
News BY: Siby Issac

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!