Headline
ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം
സ്കൂളുകളിൽ തുടർച്ചയായി ബോംബ് ഭീഷണി: സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്
സ്കൂളുകളിൽ തുടർച്ചയായി ബോംബ് ഭീഷണി: സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്
ഡബ്ലിനിൽ വീണ്ടും നേട്ടം കൊയ്ത് മലയാളി സംരംഭം; ഒലിവെസ് ഇന്ത്യൻ റെസ്റ്റോറന്റിന് ഏഷ്യൻ റെസ്റ്റോറന്റ് പുരസ്കാരം
വെബ്സൈറ്റുകൾ അപകടത്തിൽ! നിങ്ങളുടെ സ്വകാര്യ ഡാറ്റകൾ ഹാക്കർമാർ മോഷ്ടിച്ചേക്കാം; ഞെട്ടിക്കുന്ന പുതിയ PHP സുരക്ഷാ പിഴവിനെക്കുറിച്ച് അറിയേണ്ടതെല്ലാം!
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം: കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി മന്ത്രി സീൻ കാനി
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം: കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി മന്ത്രി സീൻ കാനി
ബാങ്ക് ഹോളിഡേ പ്രമാണിച്ച് കർശന സുരക്ഷാ പരിശോധനയുമായി ഗാർഡ: റോഡുകളിൽ നിരീക്ഷണം ശക്തം
ബാങ്ക് ഹോളിഡേ പ്രമാണിച്ച് കർശന സുരക്ഷാ പരിശോധനയുമായി ഗാർഡ: റോഡുകളിൽ നിരീക്ഷണം ശക്തം
കോടതിമുറിയിൽ ഗാർഡയെ തലയ്ക്കടിച്ചു: ഡബ്ലിൻ സ്വദേശിക്ക് ഉടൻ ശിക്ഷാവിധി
കോടതിമുറിയിൽ ഗാർഡയെ തലയ്ക്കടിച്ചു: ഡബ്ലിൻ സ്വദേശിക്ക് ഉടൻ ശിക്ഷാവിധി
ഐറിഷ് സർവകലാശാലകൾ പ്രതിസന്ധിയിൽ: നോൺ-EU ബിരുദധാരികളുടെ ഉയർന്ന തൊഴിലില്ലായ്മയിൽ കർശന പരിശോധനയ്ക്ക് നീക്കം
ഐറിഷ് സർവകലാശാലകൾ പ്രതിസന്ധിയിൽ: നോൺ-EU ബിരുദധാരികളുടെ ഉയർന്ന തൊഴിലില്ലായ്മയിൽ കർശന പരിശോധനയ്ക്ക് നീക്കം
സിറ്റിസൺഷിപ്പ് ബിൽ 2026: എട്ടു വർഷത്തെ താമസരേഖാ നിബന്ധനയിൽ വ്യക്തത വരുത്തി സർക്കാർ
സിറ്റിസൺഷിപ്പ് ബിൽ 2026: എട്ടു വർഷത്തെ താമസരേഖാ നിബന്ധനയിൽ വ്യക്തത വരുത്തി സർക്കാർ

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം പരിശീലന ക്ലാസുകൾക്ക് തുടക്കമാകുന്നു. നൃത്തത്തിൽ താൽപര്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ചിട്ടയായ പരിശീലനത്തിലൂടെ ഈ കലാരൂപം പഠിക്കാനും തങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാനും ഈ സംരംഭം അവസരമൊരുക്കുന്നു.
സോഫ്റ്റ്‌വെയർ എൻജിനീയറായ *രെജി അനിലാണ്* ലാസ്യ കലാക്ഷേത്രയ്ക്ക് നേതൃത്വം നൽകുന്നത്. ശ്രീ മൂകാംബിക കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യത്തിൽ പരിശീലനം നേടിയിട്ടുള്ള രെജി, സ്കൂൾ കാലഘട്ടം മുതൽ ഇന്ത്യയിലെയും അയർലൻഡിലെയും വിവിധ വേദികളിൽ ശാസ്ത്രീയ നൃത്താവതരണങ്ങൾ നടത്തി വരുന്നു.  സ്കൂൾ, കോളേജ്, ജില്ലാ തലങ്ങളിലെ കലാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള അവർ, കോളേജ് തല ജില്ലാ കലാമത്സരങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
 നൃത്തത്തോടുള്ള അഭിനിവേശവും അനുഭവസമ്പത്തും കൈമുതലാക്കി പ്രൊഫഷണൽ നൃത്തപരിശീലന രംഗത്തും അവർ പ്രവർത്തിക്കുന്നു.
തൊഴിൽരംഗത്തെ തിരക്കുകൾക്കിടയിലും നൃത്തകലയോടുള്ള അഗാധമായ അഭിനിവേശം കാത്തുസൂക്ഷിക്കുന്ന റെജിയുടെ നേതൃത്വത്തിൽ, ഭരതനാട്യത്തിന്റെ അടിസ്ഥാനപാഠങ്ങൾ, അടവുകൾ, താളബോധം, മുദ്രകൾ, ഭാവാഭിനയം എന്നിവയിൽ ക്രമബദ്ധമായ പരിശീലനം നൽകുന്നതിനാണ് ക്ലാസുകൾ ലക്ഷ്യമിടുന്നത്.
അയർലൻഡിലെ മലയാളി സമൂഹത്തിനിടയിൽ ഇന്ത്യൻ കലാ-സാംസ്കാരിക പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിലും യുവതലമുറയിലും ഭരതനാട്യത്തോടുള്ള താൽപര്യം വളർത്തുന്നതിനും ലാസ്യ കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലാസ്യ കലാക്ഷേത്രയുടെ ഈ പുതിയ സംരംഭത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ!* ഭരതനാട്യത്തിന്റെ മഹത്തായ പാരമ്പര്യം കൂടുതൽ പേരിലേക്ക് എത്തിക്കാനും നിരവധി നൃത്തപ്രതിഭകളെ വാർത്തെടുക്കാനും ഈ സ്ഥാപനത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക:
error: Content is protected !!