Headline
ഭവന പ്രതിസന്ധി നിലനിൽക്കെ, 200 ഓളം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളോടുള്ള 'നിരുത്തരവാദപരമായ സമീപനത്തിന്' HSE രൂക്ഷമായി വിമർശിക്കപ്പെട്ടു.
ഭവന പ്രതിസന്ധി നിലനിൽക്കെ, 200 ഓളം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളോടുള്ള ‘നിരുത്തരവാദപരമായ സമീപനത്തിന്’ HSE രൂക്ഷമായി വിമർശിക്കപ്പെട്ടു.
കനത്ത മഴയും പ്രളയവും: സ്‌കൂളുകള്‍ക്ക് അവധിയും , വര്‍ക്ക്ഫ്രം ഹോം നിര്‍ദേശങ്ങളും പ്രഖ്യാപിച്ചു
കനത്ത മഴയും പ്രളയവും: സ്‌കൂളുകള്‍ക്ക് അവധിയും , വര്‍ക്ക്ഫ്രം ഹോം നിര്‍ദേശങ്ങളും പ്രഖ്യാപിച്ചു
യങ് ഫിൻ ഗെയ്‌ലിന്റെ ദേശീയ ഉപാദ്ധ്യക്ഷനായി കുരുവിള ജോർജ് അയ്യങ്കോവിൽ
അയർലൻഡ് പ്രളയ ഭീഷണിയിൽ: Met Éireann വ്യാപകമായ ഓറഞ്ച്, യെല്ലോ പ്രളയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
അയർലൻഡ് പ്രളയ ഭീഷണിയിൽ: Met Éireann വ്യാപകമായ ഓറഞ്ച്, യെല്ലോ പ്രളയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
BBCയെ പിടിച്ചുകുലുക്കി: പനോരമയുടെ എഡിറ്റിംഗിനെച്ചൊല്ലി 1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്
BBCയെ പിടിച്ചുകുലുക്കി: പനോരമയുടെ എഡിറ്റിംഗിനെച്ചൊല്ലി 1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്
അയർലൻഡിലെ ഗ്രാമീണ സ്കൂളുകൾ പ്രതിസന്ധിയിൽ: പതിനൊന്ന് പ്രൈമറി സ്ഥാപനങ്ങൾ അടച്ചുപൂട്ടി
അയർലൻഡിലെ ഗ്രാമീണ സ്കൂളുകൾ പ്രതിസന്ധിയിൽ: പതിനൊന്ന് പ്രൈമറി സ്ഥാപനങ്ങൾ അടച്ചുപൂട്ടി
എയർ ഇന്ത്യ 'നമസ്തേ വേൾഡ്' വിൽപ്പന: യാത്രകൾക്കായി ആഗോളതലത്തിൽ 20% വരെ കിഴിവുകൾ.
എയർ ഇന്ത്യ ‘നമസ്തേ വേൾഡ്’ വിൽപ്പന: യാത്രകൾക്കായി ആഗോളതലത്തിൽ 20% വരെ കിഴിവുകൾ.
അയർലൻഡിനും UK-യ്ക്കും ഇടയിൽ യാത്ര എയർ ലിംഗസ് കാര്യമായ മാറ്റങ്ങൾ
അയർലൻഡിനും UK-യ്ക്കും ഇടയിൽ യാത്ര എയർ ലിംഗസ് കാര്യമായ മാറ്റങ്ങൾ
എപ്‌സ്റ്റൈൻ ഫയലുകൾ: "Ireland" എന്ന് 1,542 തവണ, Kerrygold ഉം AIBയും ഫയലുകളിൽ
എപ്‌സ്റ്റൈൻ ഫയലുകൾ: “Ireland” എന്ന് 1,542 തവണ, Kerrygold ഉം AIBയും ഫയലുകളിൽ

ഒരു ചെറു പുഞ്ചിരിക്കായി കൈകോർക്കാം; ബാംഗൂർ മലയാളി ക്രിക്കറ്റ് ടീമിൻ്റെ ചാരിറ്റി സംഗീത നിശ മാർച്ച് 14-ന്

ബാംഗൂർ: ക്യാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകാൻ കൈകോർത്ത് മലയാളി സമൂഹം. ‘ക്യാൻസർ ഫണ്ട് ഫോർ ചിൽഡ്രൻ’ (Cancer Fund for Children) എന്ന സംഘടനയ്ക്ക് വേണ്ടി ധനസമാഹരണം നടത്തുന്നതിനായി ബാംഗൂർ മലയാളി ക്രിക്കറ്റ് ടീമിൻ്റെ (BMCT) നേതൃത്വത്തിൽ വിപുലമായ ചാരിറ്റി കോൺസേർട്ട് സംഘടിപ്പിക്കുന്നു.

ഈ വരുന്ന മാർച്ച് 14-ന് ന്യൂടൗൺാർഡ്സിലെ ക്വീൻസ് ഹാളിൽ (Queens Hall, Newtownards) വൈകുന്നേരം 5:30 മുതൽ 9:30 വരെയാണ് ഏവരും കാത്തിരിക്കുന്ന ഈ കലാസന്ധ്യ അരങ്ങേറുന്നത്. Location: https://share.google/tkLc50HDMtGHeT84Z

അയർലണ്ടിലെ പ്രശസ്തമായ മ്യൂസിക് ബാന്റ് നയിക്കുന്ന ഗാനമേളയും, നോർത്തേൺ അയർലണ്ടിലെ മികച്ച ട്രൂപ്പുകളിലൊന്ന് അവതരിപ്പിക്കുന്ന ഐറിഷ് ഡാൻസും പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, യുവ പ്രതിഭ ആദം ബിനു (Adam Binu) ഒരുക്കുന്ന വയലിൻ ഫ്യൂഷനും, വിഭവസമൃദ്ധമായ ഡിന്നറും ഈ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള ഈ ഉദ്യമത്തിന് മികച്ച പ്രതികരണമാണ് പ്രവാസി സമൂഹത്തിൽ നിന്നും ലഭിക്കുന്നത്. പരിപാടിയുടെ എൻട്രി പാസ് (Entry Pass) വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു. ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പരിപാടിയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും അന്നേ ദിവസം തന്നെ ‘ക്യാൻസർ ഫണ്ട് ഫോർ ചിൽഡ്രൻ’ അധികൃതർക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. ഒരു സമൂഹം ഒന്നാകെ ഒരു ചെറു പുഞ്ചിരിക്കായി കൈകോർക്കുമ്പോൾ, ഈ സംഗീത സായാഹ്നം വൻ വിജയമാക്കി തീർക്കാനുള്ള തയ്യാറെടുപ്പിലാണ് ബാംഗൂർ മലയാളി ക്രിക്കറ്റ് ടീമും ബാംഗൂരിലെ മലയാളി സമൂഹവും.

error: Content is protected !!