Headline
‘സാമ്പത്തിക അടിമത്തം’; അയർലൻഡിൽ ഇന്ത്യൻ ഷെഫിന് 79,000 യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് WRC
അയർലൻഡിൽ ഇന്ധനവില വർധനവിനെതിരെ വൻ പ്രതിഷേധം; വാഹന വ്യൂഹങ്ങൾ നിരത്തിലിറങ്ങുന്നതിനാൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത, മുന്നറിയിപ്പുമായി ഗാർഡ
ലിമെറിക്കിൽ വെടിവെപ്പ്: കൗമാരക്കാരനും 40-കാരനും ആശുപത്രിയിൽ
പ്രവാസികൾക്ക് കനത്ത ഇരുട്ടടി: വിമാന ഇന്ധനവില റെക്കോർഡിൽ, ഗൾഫിൽ നിന്നടക്കം നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരും!
അയർലൻഡിന്റെ വാടക വിപ്ലവം: രാജ്യവ്യാപകമായി 2% പരിധി, വാടക നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ
അയർലൻഡിന്റെ വാടക വിപ്ലവം: രാജ്യവ്യാപകമായി 2% പരിധി, വാടക നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ
ഹാരിസിന്റെ മുന്നറിയിപ്പ്: ആഗോള ഊർജ്ജ പ്രതിസന്ധി "ദിവസവും വഷളായിക്കൊണ്ടിരിക്കുന്നു"
ഹാരിസിന്റെ മുന്നറിയിപ്പ്: ആഗോള ഊർജ്ജ പ്രതിസന്ധി “ദിവസവും വഷളായിക്കൊണ്ടിരിക്കുന്നു”
അയർലണ്ടിലെ നിക്ഷേപകർക്ക് വൻ ആനുകൂല്യം: ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഒഴിവാക്കാൻ പുതിയ നിക്ഷേപ പദ്ധതിയുമായി സർക്കാർ
ഡബ്ലിൻ വിമാനത്താവളത്തിൽ സൗജന്യ സേവനങ്ങൾ നിർത്തലാക്കുമെന്ന വാർത്ത വ്യാജം; പിന്നിൽ വിവർത്തനത്തിലെ പിഴവ്
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ടിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ

ഡബ്ലിനിലെ ഫിൻഗ്ലാസിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അയർലണ്ടിലെത്തിയത് കഴിഞ്ഞ മാസം മാത്രം

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തെ ഒന്നടങ്കം നൊമ്പരപ്പെടുത്തിക്കൊണ്ട് മലയാളി യുവാവിന്റെ വിയോഗം. ഡബ്ലിനിലെ ഫിൻഗ്ലാസ്, ചാൾസ്ടൗണിന് സമീപം താമസിച്ചിരുന്ന സൻജോ സുനിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അയർലണ്ടിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു സൻജോ. ഇവരുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. ദാമ്പത്യജീവിതം ആരംഭിച്ച് അധികനാൾ ആകുന്നതിന് മുൻപാണ് ഈ ദുരന്തം സംഭവിച്ചത്.

Advertisements

ഏറ്റവും വേദനിപ്പിക്കുന്ന കാര്യം, സൻജോ അയർലണ്ടിലേക്ക് എത്തിയിട്ട് വളരെ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ എന്നതാണ്. കഴിഞ്ഞ മാസമാണ് ഇദ്ദേഹം അയർലണ്ടിൽ എത്തിയത്. പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ യുവാവിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വലിയ ആഘാതമായിരിക്കുകയാണ്.

മരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെയോ കൗൺസിലർമാരുടെയോ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക.)

error: Content is protected !!