ഡബ്ലിൻ: മലയാളി പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാ അനുഭവം സമ്മാനിക്കാൻ ഒരുങ്ങി സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘പ്ലൂട്ടോ’ (Pluto). മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത, ഒരു കേരളീയ ഗ്രാമത്തിലേക്ക് അന്യഗ്രഹജീവി (Alien) എത്തുന്ന വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രം ‘നാടൻ ചായ ഫിലിംസ്’ (Naadan Chaya Films) അയർലൻഡിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു.
ഒരു സാധാരണ നാട്ടിൻപുറത്തേക്ക് അപ്രതീക്ഷിതമായി ഒരു എലിയൻ എത്തുന്നതും, തുടർന്ന് മനുഷ്യരും എലിയനും തമ്മിലുണ്ടാകുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം. ഹ്യൂമറിനും സൗഹൃദത്തിനും മുൻഗണന നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ അന്യഗ്രഹ സയൻസ് ഫിക്ഷൻ കോമഡി മൂവിയാണ്.

അൽത്താഫ് സലീം ആണ് ചിത്രത്തിൽ എലിയനായി വേഷമിടുന്നത്. നീരജ് മാധവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, മൊട്ടയടിച്ച തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ ‘ടൈഗർ തമ്പി’ എന്ന കഥാപാത്രമായി അജു വർഗ്ഗീസും എത്തുന്നു. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർഷ ചാന്ദിനി ബൈജു, ദിനേശ് പ്രഭാകർ, സുബിൻ താർസൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
അയർലൻഡിലുടനീളമുള്ള പ്രമുഖ തിയേറ്ററുകളിൽ ജൂലൈ 30 മുതൽ ചിത്രം പ്രദർശനത്തിനെത്തും. കുടുംബസമേതം കാണാൻ സാധിക്കുന്ന ഈ വേറിട്ട ചിത്രം തിയേറ്ററുകളിൽ തന്നെ കണ്ടു ആസ്വദിക്കാൻ അയർലൻഡിലെ മുഴുവൻ സിനിമാപ്രേമികളെയും സംഘാടകർ ക്ഷണിക്കുന്നു.
അയർലൻഡിലെ തിയേറ്റർ ലിസ്റ്റ്:
കാർലോ (Carlow)
IMC Cinema Carlow
കോർക്ക് (Cork)
The Arc Cinema Cork City
ഡബ്ലിൻ (Dublin)
Cineworld – Dublin
ODEON Coolock
ODEON Blanchardstown
ODEON Charlestown
ODEON Stillorgan
IMC Dun Laoghaire
ഗാൽവേ (Galway)
IMC Cinema Galway
കിൽക്കെന്നി (Kilkenny)
IMC Kilkenny
ലിമറിക് (Limerick)
ODEON Limerick
ലൂത്ത് (Louth)
The Arc Cinema – Drogheda Town Centre
മീത്ത് (Meath)
The Arc Cinema, Navan
വാട്ടർഫോർഡ് (Waterford)
ODEON Waterford













