21
Jun
ഡബ്ലിന്‍ : ടാലയിൽ (Tallaght) 184 കോസ്റ്റ്-റെന്റൽ അപാർട്ട്മെന്റുകൾ വാടകക്ക് കൊടുക്കാൻ ആണ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. 1000 യൂറോ മുതൽ 1225 യൂറോ വരെ ആണ് മാസ വാടക. ഇത് ഡബ്ലിനിലെ തന്നെ ഏറ്റവും കുറഞ്ഞ വാടക ആയിരിക്കും എന്നിരിക്കെ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാൻ ആണ് നറുക്കെടുപ്പ് നടത്താൻ തീരുമാനം. കുക്ക്സ്ടൗനിൽ (Cookstown Gateway) സ്ഥിതിചെയ്യുന്ന ഈ അപാർട്ട്മെന്റുകൾ കുക്ക്സ്ടൗൺ ലുവാസ് സ്റ്റോപ്പിനോട് സമീപമായി, The Square ഷോപ്പിംഗ് സെന്ററിനും Tallaght University Hospital-നും സമീപമാണ്. ഓൺലൈൻ അപേക്ഷ പോർട്ടൽ ഇന്ന് 12pm-നു തുറക്കും, ഒരു ആഴ്ചത്തേക്ക് തുറന്നു പ്രവർത്തിക്കും . ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയുടെ പ്രോജക്റ്റ് ടോസൈഗ് പ്രകാരം ആണ് വികസനം നടപ്പാക്കിയിരിക്കുന്നത് . സ്റ്റുഡിയോ, ഒന്ന് ബെഡ്, രണ്ട് ബെഡ് അപാർട്ട്മെന്റുകൾ എന്നിവയാണ് ഇവിടെ ഉള്ളത്. പ്രോജക്റ്റ് ടോസൈഗ് : സർക്കാർ സംരംഭം പ്രോജക്റ്റ് ടോസൈഗ് - ഗവണ്മെന്റ് സംരംഭം വഴിയാണ് ഈ വികസനം നടപ്പാക്കിയത്. പുതിയ A…