Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

ഫുട്ബോൾ എടുക്കാൻ ശ്രമിക്കവെ ഡോണഗലിൽ രണ്ട് കൗമാരക്കാരൂടെ ദാരുണ മരണം

കൗണ്ടി ഡോണഗലിലെ തീരദേശ പട്ടണമായ ബുൻക്രായിൽ , 2025 മെയ് കടലിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിക്കവെ  നൈജീരിയയിൽ നിന്നുള്ള എമ്മാനുവൽ ഫാമിലോല (16), സിംബാബ്‌വേയിൽ നിന്നുള്ള മാറ്റ് സിബന്ദ (18) എന്നീ കൗമാരക്കാർ മുങ്ങിമരിച്ചു. നെഡ്സ് പോയിന്റിന് സമീപം വൈകിട്ട് 4:00 മണിയോടെ നടന്ന ഈ സംഭവത്തെ നാട്ടുകാർ “ഹൃദയഭേദകമായ ദുരന്തം” എന്ന് വിശേഷിപ്പിച്ചു. ഐറിഷ് കോസ്റ്റ് ഗാർഡ്, ലഫ് സ്വില്ലി RNLI, Gardaí, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ഉൾപ്പെട്ട ഒരു ബഹുഏജൻസി തന്നെ രക്ഷാപ്രവർത്തനം നടന്നത്തിയിരുന്നു.

സംഭവത്തിന്റെ വിശദാംശങ്ങൾ

ബുൻക്രാനയിലെ വിവിധ ഇന്റർനാഷണൽ പൊട്ടക്ഷൻ അക്കോമഡേഷൻ സർവീസസ് (IPAS) കേന്ദ്രങ്ങളിൽ താമസിക്കുന്ന ഈ കൗമാരക്കാർ, ബീച്ചിൽ ഫുട്ബോൾ കളിക്കവെ പന്ത് വെള്ളത്തിൽ വീണു. മൂന്ന് യുവാക്കൾ പന്ത് എടുക്കാൻ കടലിൽ ഇറങ്ങി, എന്നാൽ 19 വയസ്സുള്ള ഒരാൾ മാത്രമാണ് ശക്തമായ തിരയിൽ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടി ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. എമ്മാനുവലിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മെയ് 11-ന് പുലർച്ചെ മരണമടഞ്ഞു. മാറ്റിന്റെ മൃതദേഹം ഗ്രീൻകാസിൽ കോസ്റ്റ്ഗാർഡ് രാത്രി 9:00 മണിയോടെ കണ്ടെടുത്തു, സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ചതായി വ്യക്തമാക്കി.

Advertisements

Lough Swilly ലൈഫ്ബോട്ടിന്റെ RNLI പ്രസ് ഓഫീസർ ജോ ജോയ്സ്, രക്ഷാപ്രവർത്തനം കാണാൻ നിന്ന കുടുംബങ്ങളുടെ “ഭയാനകമായ ദൃശ്യങ്ങൾ” വിവരിച്ചു. മാറ്റിന്റെ അമ്മ ബോണി, എമ്മാനുവലിന്റെ അമ്മ ഗ്ലോറി എന്നിവർ അഗാധമായ ദുഃഖത്തിലാണ്. ബുൻക്രാന പിയറിൽ മാറ്റിന് ഒരു വൈദികൻ അന്ത്യകർമ്മങ്ങൾ നൽകി. മെയ് 11-ന് സെന്റ് മേരീസ് ഓറേറ്ററിയിൽ ബിഷപ്പ് ഡോണൽ മക്കിയോൺ നയിച്ച ദുഖപ്രാർത്ഥനയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ബുൻക്രാനയിലെ സമൂഹത്തിന്റെ ഐക്യം പ്രശംസനീയമാണെന്നു രക്ഷാ പ്രവർത്തനതെ പ്രശംസിച്ച്  ബിഷപ്പ് മക്കിയോൺ പറഞ്ഞു.

വിദ്യാർത്ഥിയായ എമ്മാനുവൽ, വിദേശകാര്യ വകുപ്പിന്റെ ഗ്ലോബൽ അയർലൻഡ് യംഗ് ലീഡേഴ്സ് പ്രോഗ്രാമിൽ വർക്ക് എക്സ്പീരിയൻസ് പൂർത്തിയാക്കിയ ആളായിരുന്നു. ക്രാന കോളേജിൽ ലീവിംഗ് സർട്ടിഫിക്കറ്റിന് തയ്യാറെടുക്കുന്ന മാറ്റ്, “നിശ്ചയദാർഢ്യമുള്ളവനും” “ബഹുമാനമുള്ളവനും” ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രണ്ട് സ്കൂളുകളിലും ക്രിട്ടിക്കൽ ഇൻസിഡന്റ് പ്ലാനുകൾ സജീവമാക്കി, കൗൺസലിംഗ് വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തു.

Lough Swilly കടലിന്റെ ശക്തമായ ഒഴുക്കുകളുടെ അപകടത്തെ ഈ ദുരന്തം എടുത്തുകാണിക്കുന്നു. ബുൻക്രാനയിൽ സമാനമായ സംഭവങ്ങളുടെ ചരിത്രമുണ്ടെന്ന് ഫാ. ഫ്രാൻസിസ് ബ്രാഡ്‌ലി ഓർമ്മിപ്പിച്ചു. അഭയാർത്ഥികളെ പിന്തുണയ്ക്കുന്ന എക്സ്ചേഞ്ച് കമ്മ്യൂണിറ്റി സെന്റർ, കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, സംസ്കാര ചെലവുകൾക്കായി ഫണ്ട് ശേഖരിക്കുന്നുണ്ട്.

എമ്മാനുവലിന്റെയും മാറ്റിന്റെയും മരണം ബുൻക്രാനയെ ദുഃഖത്തിൽ മുക്കിയിരിക്കുന്നു. സമൂഹത്തിന്റെ ഐക്യവും അടിയന്തര സേവനങ്ങളുടെ പ്രവർത്തനവും പ്രശംസനീയമാണെങ്കിലും, ജലസുരക്ഷാ ബോധവൽക്കരണത്തിന്റെ ആവശ്യകത ഈ ദുരന്തം എടുത്തുകാണിക്കുന്നു. മലയാളി സമൂഹം ഉൾപ്പെടെയുള്ള ഡോണഗലിന്റെ പ്രവാസികൾ, ഈ കുടുംബങ്ങൾക്ക് പിന്തുണയുമായി ഒപ്പം നിൽക്കുന്നു.

error: Content is protected !!