ഡബ്ലിൻ: അയർലൻഡിലെ മലയാളി സമൂഹത്തിൽ ഏറെ പരിചിതമായ ‘മല്ലൂസ് ഇൻ അയർലൻഡ്‘ എന്ന ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി ഒരുക്കുന്ന ‘വോർട്ടെക്സ് ക്രിയേഷൻസ്’ (Vortex Creations) എന്ന പുതിയ ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനിക്ക് തുടക്കം കുറിക്കുന്നു. അയർലൻഡിലെ കലാ സാംസ്കാരിക ഇവൻ്റുകൾക്ക് ഒരു പുതിയ മാനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.
വോർട്ടെക്സ് ക്രിയേഷൻസിന്റെ ഔദ്യോഗിക ലോഞ്ച് പാർട്ടി ജൂലൈ 12-ന് രാത്രി 9 മണി മുതൽ ഡബ്ലിനിലെ ജെൻ ബാറിൽ (Gen Bar, Dublin, D07F2VF) വെച്ച് നടക്കും. രാജ്യാന്തര ഡിജെ സനാ (DJ SanaaH) ലൈവ് പെർഫോമൻസ് ഈ ലോഞ്ച് പാർട്ടിക്ക് മാറ്റുകൂട്ടും. കൂടാതെ, ഡിജെ സഞ്ജയും ഈ പാർട്ടിയിൽ സനക്ക് ഒപ്പം ചേരും എന്നത് ലോഞ്ച് പാർട്ടിയുടെ പ്രധാന ആകർഷണമാണ്.
സംഗീതവും നൃത്തവും അവിസ്മരണീയമായ നിമിഷങ്ങളും നിറഞ്ഞ ഈ രാത്രി അയർലൻഡിലെ ആഘോഷങ്ങൾക്ക് ഒരു പുതിയ തുടക്കമാകും. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: [vortexlaunchparty].
‘അയർലൻഡ് മലയാളി’ (Ireland Malayali) വോർട്ടെക്സ് ക്രിയേഷൻസിന് എല്ലാ വിജയങ്ങളും നേരുന്നു. അയർലൻഡിലെ ഇവൻ്റ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വോർട്ടെക്സ് ക്രിയേഷൻസിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഐർലൻഡ് മലയാളി വാട്‌സാപ്പ്
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s