ഡബ്ലിൻ നഗരമധ്യത്തിൽ ഉണ്ടായ ആക്രമണ സംഭവത്തിൽ നാൽപ്പതുകളിൽ പ്രായമുള്ള ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തു. ഡബ്ലിൻ 1 ലെ ലോവർ ഒകോണൽ സ്ട്രീറ്റിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് ഗാർഡ അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗാർഡ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡബ്ലിൻ മെട്രോപൊളിറ്റൻ റീജിയണിലെ ഒരു ഗാർഡ സ്റ്റേഷനിൽ എത്തിച്ചു. Criminal Justice Act 1984 ലെ സെക്ഷൻ 4 പ്രകാരമാണ് ഇയാളെ തടങ്കലിൽ വെച്ചിരിക്കുന്നത്.
ഈ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഗാർഡ അറിയിച്ചു.













