Headline
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!

2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം

2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം

അയർലൻഡിൽ യുവാക്കൾക്കിടയിലെ പുകയില ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമനിർമ്മാണത്തിന് നീക്കം. ഫിയാന ഫെയ്ൽ ടിഡി മാൽക്കം ബേൺ ആണ് ഡെയിലിൽ പബ്ലിക് ഹെൽത്ത് (ടുബാക്കോ) (അമെൻഡ്‌മെന്റ്) (സ്മോക്ക് ഫ്രീ ജനറേഷൻ) ബിൽ 2026 അവതരിപ്പിച്ചത്. 2009 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച ആർക്കും പുകയില ഉത്പന്നങ്ങളോ വേപ്പുകളോ നിക്കോട്ടിൻ പൗച്ചുകളോ വിൽക്കുന്നത് നിരോധിക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. 2027 ജനുവരി ഒന്നു മുതൽ നിയമപരമായ പ്രായമെത്തുന്നവർക്ക് നിക്കോട്ടിൻ ഉത്പന്നങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യമൊരുക്കി ഒരു പുകയില മുക്ത തലമുറയെ സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

ബഹുരാഷ്ട്ര പുകയില കമ്പനികൾ യുവതലമുറയെ ലക്ഷ്യമാക്കി നടത്തുന്ന തന്ത്രപരമായ നീക്കങ്ങൾക്കെതിരെ മാൽക്കം ബേൺ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. വേപ്പിംഗ് ഉപകരണങ്ങളുടെ പ്രചാരത്തിലൂടെ ചെറുപ്പക്കാരെ നിക്കോട്ടിൻ അടിമകളാക്കി മാറ്റാൻ കമ്പനികൾ ശ്രമിക്കുകയാണെന്നും പരമ്പരാഗത സിഗരറ്റ് ഉപഭോക്താക്കൾ കുറയുമ്പോൾ പുതിയ തലമുറയെ അതിലേക്ക് ആകർഷിക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ശാരീരികവും മാനസികവുമായ അടിമത്തം തുടക്കത്തിലേ തടയുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്ത് പുകവലി മൂലമുണ്ടാകുന്ന ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികൾ അതീവ ഗുരുതരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഴ്ചയിൽ ഏകദേശം നൂറു പേർ പുകവലി സംബന്ധമായ അസുഖങ്ങൾ മൂലം മരണപ്പെടുകയും ആയിരത്തോളം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പുകവലി മൂലമുള്ള രോഗങ്ങൾക്കായി പ്രതിവർഷം പത്ത് ബില്യൺ യൂറോയിലധികമാണ് സർക്കാർ ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നത്. പുകവലി കുറയ്ക്കാൻ കഴിഞ്ഞാൽ ഈ ഭീമമായ തുക മറ്റ് വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാകുമെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

യുകെയിലും ന്യൂസിലൻഡിലും സമാനമായ നിയമങ്ങൾ പരിഗണിച്ചിട്ടുണ്ടെങ്കിലും, ഇത് നടപ്പിലാക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ ചില്ലറയല്ലെന്നാണ് വിലയിരുത്തൽ. അനധികൃത വിപണിയുടെ വളർച്ചയും ഈ ഉത്പന്നങ്ങളുടെ കള്ളക്കടത്തുമാണ് പ്രധാന ആശങ്കയായി ഉയരുന്നത്. എങ്കിലും ഐറിഷ് ക്യാൻസർ സൊസൈറ്റിയും ഐറിഷ് ഹാർട്ട് ഫൗണ്ടേഷനും അടക്കമുള്ള സംഘടനകൾ ബില്ലിന് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്. അയർലൻഡിലെ പുകയില നിയന്ത്രണ നയങ്ങളിലെ ഏറ്റവും നിർണായകമായ ചുവടുവെപ്പായിട്ടാണ് ഈ ബില്ലിനെ ആരോഗ്യ വിദഗ്ധർ നോക്കിക്കാണുന്നത്. പുകവലി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കാനുള്ള സർക്കാർ തീരുമാനത്തിന് കരുത്തുപകരാൻ ഈ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷ. വരുംദിവസങ്ങളിൽ ഡെയിലിൽ നടക്കുന്ന ചർച്ചകൾ രാജ്യത്തിന്റെ ഭാവി പൊതുജനാരോഗ്യ നയത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരിക്കും.

error: Content is protected !!