Headline
അയർലണ്ടിലെ സെൻസസ് ജോലിക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ — 8 ആഴ്ചകൊണ്ട് 3,000 യൂറോയിലധികം സമ്പാദിക്കാം!
പോപ്പിനെയും ഐ.ആർ.എയെയും അധിക്ഷേപിച്ച് ആരാധകർ! ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന് കനത്ത തിരിച്ചടിയുമായി യുവേഫയുടെ അപ്രതീക്ഷിത ശിക്ഷ
ഫിൽട്ടർ ഉപയോഗിച്ച് ടാനിംഗ് ഉൽപ്പന്നത്തിന്റെ പരസ്യം; പ്രശസ്ത ഐറിഷ് ഇൻഫ്ലുവൻസർക്കെതിരെയുള്ള പരാതി ശരിവെച്ച് അതോറിറ്റി
ലക്ഷക്കണക്കിന് ക്രെഡിറ്റ് യൂണിയൻ അംഗങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നു; നിങ്ങളുടെ പണം സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
കോടാലി വീശി തകർത്തത് 500 കോടിയുടെ അമേരിക്കൻ സൈനിക വിമാനം! ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ചു കയറിയ ഐറിഷ് യുവാവിനെതിരെ അമേരിക്കയുടെ വമ്പൻ നീക്കം
അയർലണ്ടിലെ പ്രമുഖ ആശുപത്രിയിൽ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; 1,000 ജീവനക്കാരുടെ കുറവും റെക്കോർഡിംഗ് ഭീതിയും രോഗികളുടെ ജീവൻ പന്താടുന്ന പ്രതിസന്ധിയും!
പോർച്ചുഗലിൽ റൂമിൽ ഉറങ്ങിക്കിടക്കവെ മലയാളി യുവാവ് ഹീറ്റർ പൊട്ടിത്തെറിച്ച് വെന്തുമരിച്ചു
അയർലണ്ട് സ്റ്റുഡന്റ് വിസ റിജക്ഷനുകൾ കൂടുന്നു. യൂണിവേഴ്സിറ്റികൾക്ക് ഒരു വർഷം 8 മില്യൺ നഷ്ട്ടം.
കൗണ്ടി ഓഫാലിയിലെ ഫാമിൽ 20 വയസുള്ള യുവതിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ

കാവൻ ഇന്ത്യൻ അസോസിയേഷന്റെ പൊന്നോണം 2026 ആഘോഷം വർണാഭമായി

കാവൻ, അയർലണ്ട് | ഓഗസ്റ്റ് 22, 2026

അയർലണ്ടിലെ കൗണ്ടി കാവനിലെ കാവൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച പൊന്നോണം 2026 ഓണാഘോഷം ഓഗസ്റ്റ് 22-ന് വിവിധ കലാ-കായിക മത്സരങ്ങളോടെ വർണാഭമായി നടന്നു. ഡബ്ലിനിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരെയുള്ള കാവനിൽ താമസിക്കുന്ന 300-ലധികം ഇന്ത്യൻ കുടുംബങ്ങളുടെ സാന്നിധ്യത്തിൽ ആഘോഷം ആവേശകരമായി.

അസോസിയേഷൻ പ്രസിഡന്റ് റോണി ജോർജ്, സെക്രട്ടറി ടോം ജോസ്, ട്രഷറർ ആന്റണി ദാസ് എന്നിവർ ചേർന്ന് പൊന്നോണം 2026 ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായി പായസം മത്സരം, പൂക്കളം മത്സരം, കാർഡ് ഗെയിംസ്, കുടുംബാംഗങ്ങൾക്കായുള്ള സാംസ്കാരിക വിനോദപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ആഘോഷത്തിന്റെ പ്രധാന ആകർഷണമായി നടന്ന മെഗാ വടംവലി മത്സരത്തിൽ വിവിധ ടീമുകൾ പങ്കെടുത്തത് കാണികൾക്ക് ആവേശകരമായ അനുഭവമായി.

കാവനിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിപ്പിക്കുകയും ഓണത്തിന്റെ പാരമ്പര്യവും സാംസ്കാരിക മൂല്യങ്ങളും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാവൻ ഇന്ത്യൻ അസോസിയേഷൻ പൊന്നോണം 2026 സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

error: Content is protected !!