Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

ടൈറോണിൽ ഖനന പദ്ധതിക്കെതിരായ പ്രതിഷേധം ശക്തം

നോർത്തേൺ അയർലണ്ട്.  കാനഡയിലെ ഡാൽറേഡിയൻ കമ്പനി ടൈറോണിലെ സ്പെറിൻ മലനിരകളിൽ 20 വർഷം നീണ്ടുനിൽക്കുന്ന ഒരു ഭൂഗർഭ സ്വർണ്ണ ഖനി നിർമ്മിക്കാനുള്ള അനുമതി തേടുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ പ്രദേശം പ്രകൃതി മനോഹാരിതയുടെ സാംരക്ഷിത മേഖല ആയി പ്രഖ്യാപിച്ച പ്രദേശം ആണെന്നുള്ളതാണ് പ്രശ്നത്തിന് ആധാരം.

പദ്ധതിയുടെ പ്രധാന വിവരങ്ങൾ

Advertisements
  • 3.5 മില്യൺ ഔൺസ് സ്വർണ്ണം, 8.5 ലക്ഷം ഔൺസ് വെള്ളി, 15,000 ടൺ ചെമ്പ് എന്നിവയെ ഉത്ഖനനം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
  • 350 സ്ഥിര തൊഴിൽ അവസരങ്ങളും വലിയ സാമ്പത്തിക നേട്ടവും വാഗ്ദാനം ചെയ്യുന്നു.
  • പദ്ധതിയുടെ ഭാഗമായി 4.8 മില്യൺ ക്യൂബിക് മീറ്റർ ക്രഷ് ചെയ്ത പാറ 28 ഹെക്ടർ പ്രദേശത്തേക്ക് മാറ്റി നിക്ഷേപിക്കുമെന്നും ഇത് മൈൻ വെസ്റ്റ് ഫസിലിറ്റി എന്നറിയപ്പെടുന്ന ആശയത്തിന്റെ ഭാഗമാണെന്നും പറയുന്നു.

പരിസ്ഥിതിപ്രശ്നങ്ങൾ
പ്രദേശവാസികൾ പരിസ്ഥിതി നാശം, മഴവെള്ള നീരൊഴുക്കിന്റെ ഗതിമാറ്റം, ജലമലിനീകരണം , ശബ്ദമലിനീകരണം, കനത്ത ഗതാഗത കുരുക്കുകൾ  എന്നിവയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. Save Our Sperrins സംഘടനാ പ്രതിനിധി എമ്മറ്റ് മക്എലീയർ, “മണ്ണും വായുവും ജലവും സംരക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമം,” എന്ന് വ്യക്തമാക്കി.

കമ്പനിയുടെ പ്രതികരണം
കമ്പനി പരിസ്ഥിതി ചട്ടങ്ങൾ പാലിച്ച് പ്രോജക്റ്റ് നടപ്പാക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. മേഖലയ്ക്ക് പരിമിതമായ ദൃശ്യ ബാധ്യതയും പരിസ്ഥിതി ദോഷവും ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് കമ്പനി പറയുന്നു.

പദ്ധതിയുടെ അനുമതിക്ക് നോർത്ത് അയർലണ്ടിന്റെ പ്ലാനിംഗ് അപ്പീൽസ് കമ്മീഷൻ ഒരു പൊതുപരിശോധന നടത്തുകയാണ്. സർവിസ് സമയത്ത് ഉയർന്ന പ്രമേയങ്ങൾ വിശദമായി പരിശോധിക്കുകയും പിന്നീട് റിപ്പോർട്ട് തയ്യാറാക്കി സ്റ്റോർമോണ്ടിലെ ഇൻഫ്രാസ്ട്രക്ചർ മന്ത്രിക്ക് ശുപാർശ നൽകുകയും ചെയ്യും.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള പോരാട്ടം
പ്രദേശവാസികൾ പദ്ധതി തടയാൻ ദ്രഢനിശ്ചയവുമായി രംഗത്തുണ്ട്. “പ്രകൃതി മനോഹാരിതയുടെ സംരക്ഷണമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം,” എന്നതാണ് പ്രക്ഷോഭകരുടെ പ്രധാന സന്ദേശം.

error: Content is protected !!