ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അനുകൂല സംഘടനകളുമായി ചേർന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി ചേർന്ന് മാർച്ച് 28-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ലിഫി വാലിയിലെ ഷീല പാലസിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു.
അയർലണ്ടിലുള്ള എല്ലാ ജനാധിപത്യ വിശ്വസികളയും കൺവെൻഷനിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാർത്ത അയച്ചത്: റോണി കുരിശിങ്കൽ പറമ്പിൽ













