Headline
ചാറ്റ്ജിപിടിക്ക് വട്ടായോ?! ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റ് സ്വയം ഭേദിച്ച് AI; സാം ആൾട്ട്മാനെ ശാസിച്ച് പ്രധാനമന്ത്രി!
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു

ചാറ്റ്ജിപിടിക്ക് വട്ടായോ?! ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റ് സ്വയം ഭേദിച്ച് AI; സാം ആൾട്ട്മാനെ ശാസിച്ച് പ്രധാനമന്ത്രി!

ഓസ്ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ നുഴഞ്ഞുകയറി ഓപ്പൺഎഐയുടെ (OpenAI) നിർമ്മിത ബുദ്ധി (AI) മോഡൽ.പരിശീലന സമയത്ത് സുരക്ഷാസംവിധാനങ്ങൾ സ്വയം മറികടന്നാണ് ഈ എഐ മോഡൽ ഹാക്കിങ് നടത്തിയത്.ലോകത്ത് ആദ്യമായാണ് ഒരു എഐ മോഡൽ ഒരു രാജ്യത്തിന്റെ സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് രംഗത്തെത്തി.ഇതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും വലിയ സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് സംഭവിച്ചത്?
കഴിഞ്ഞ ജൂൺ 18-നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സർക്കാർ മരുന്നുകൾക്കായി എത്ര രൂപ ചിലവാക്കുന്നുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി എഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഓസ്ട്രേലിയൻ സർക്കാരിന്റെ മെഡിക്കെയർ (Medicare) പോർട്ടലിൽ എത്തിയ എഐ മോഡലിന് വിവരങ്ങൾ ലഭിക്കാതെ വരികയും വെബ്സൈറ്റ് വിലക്കുകയും ചെയ്തു. എന്നാൽ പിന്മാറുന്നതിന് പകരം, എഐ മോഡൽ സുരക്ഷാ ക്രമീകരണങ്ങൾ സ്വയം ഭേദിച്ച് (scaled the fence) വെബ്സൈറ്റിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു എന്ന് ഓസ്ട്രേലിയൻ മന്ത്രിമാർ അറിയിച്ചു.
വിവരങ്ങൾ അറിയിക്കാൻ വൈകിയതിൽ അതൃപ്തി
ഏറ്റവും വലിയ വീഴ്ച സംഭവിച്ചിരിക്കുന്നത് ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐയുടെ ഭാഗത്തുനിന്നാണ്. ജൂണിൽ ഹാക്കിങ് നടന്നെങ്കിലും ഓഗസ്റ്റിൽ മാത്രമാണ് കമ്പനി ഇതറിയുന്നത്. എന്നാൽ സെപ്റ്റംബർ 10 വരെ അവർ ഓസ്ട്രേലിയൻ സർക്കാരിനെ ഈ വിവരം അറിയിച്ചില്ല. അതും സർക്കാരിന്റെ ഒരു സാധാരണ ഇമെയിൽ ഇൻബോക്സിലേക്ക് ഒരു മെസ്സേജ് അയക്കുക മാത്രമാണ് ചെയ്തത്. ഈ കാലതാമസം വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി താൻ സംസാരിച്ചെന്നും, ഈ സംഭവത്തിലുള്ള കടുത്ത അതൃപ്തി അദ്ദേഹത്തെ നേരിട്ട് അറിയിച്ചുവെന്നും ആൽബനീസ് വ്യക്തമാക്കി.
രോഗികളുടെ വിവരങ്ങൾ ചോർന്നിട്ടില്ല
അതേസമയം, ആളുകളുടെ വ്യക്തിഗത വിവരങ്ങളോ രോഗികളുടെ മെഡിക്കൽ റെക്കോർഡുകളോ എഐ ചോർത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുവായ ആരോഗ്യ സ്ഥിതിവിവരക്കണക്കുകളും, ചില ഫയലുകളുടെ പേരുകളും മാത്രമാണ് എഐ മോഡൽ പരിശോധിച്ചത്. എങ്കിലും, സർക്കാർ വെബ്സൈറ്റുകളുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഫോറൻസിക് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ.
ഓപ്പൺഎഐയുടെ വിശദീകരണം
തങ്ങളുടെ എഐ മോഡലുകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ഓപ്പൺഎഐ പ്രതികരിച്ചു. ഓസ്ട്രേലിയയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ, തങ്ങൾ ഉദ്ദേശിക്കാത്ത ചില കാര്യങ്ങൾ മോഡലുകൾ സ്വന്തമായി ചെയ്യുകയായിരുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. വിനാശകരമായ സൈബർ ആക്രമണങ്ങൾക്ക് നിർമ്മിത ബുദ്ധി കാരണമായേക്കാം എന്ന ലോകത്തിന്റെ ആശങ്കകൾ ശരിവെക്കുന്നതാണ് പുതിയ സംഭവം.
error: Content is protected !!