Headline
ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ പട്ടാപ്പകൽ ഞെട്ടിക്കുന്ന സംഭവം! ഇ-ബൈക്കിലെത്തിയ ഈ താടിക്കാരനെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഗാർഡയുടെ അടിയന്തര മുന്നറിയിപ്പ്!
അയർലണ്ടിൽ 2800-ഓളം സ്പീഡ് ക്യാമറ ഫൈനുകൾ റദ്ദാക്കി ഗാർഡ; ഖജനാവിന് 4.5 ലക്ഷം യൂറോയുടെ വൻ നഷ്ടം!
വൃത്തിഹീനമായ കിടക്കയിൽ ഉറങ്ങുന്ന 94-കാരിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് നഴ്‌സിന്റെ ക്രൂരത; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി!
യാത്രക്കാർക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുമായി റയൻ എയർ ഓട്ടം സീസൺ സെയിൽ തുടങ്ങി
യാത്രക്കാർക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുമായി റയൻ എയർ ഓട്ടം സീസൺ സെയിൽ തുടങ്ങി
അയർലൻഡിൽ കനത്ത നാശം വിതച്ച് ശക്തമായ കാറ്റ്: ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി, പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഊർജിതം
അയർലൻഡിൽ കനത്ത നാശം വിതച്ച് ശക്തമായ കാറ്റ്: ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി, പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഊർജിതം
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരകേന്ദ്രീകരണത്തിനെതിരായ പരാതികൾ: സുപ്രീം കോടതി പരിശോധിക്കും
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരകേന്ദ്രീകരണത്തിനെതിരായ പരാതികൾ: സുപ്രീം കോടതി പരിശോധിക്കും
സ്കോട്ട്ലൻഡിൽ ഇറങ്ങേണ്ട വിമാനം മാഞ്ചസ്റ്ററിൽ ഇറക്കിയത് ഇന്ധനം തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 177 ജീവനുകൾ
വാട്ടർഫോർഡ് മലയാളി ജിറ്റോ ആൻ്റണി (41) നിര്യാതനായി
മെന്റലിസ്റ്റ് ആനന്ദുവിന്റെ ‘ദ സീക്രട്ട് ലെറ്റർ’ ഷോയുടെ വേദി മാറ്റി; പുതിയ വേദി ഡബ്ലിൻ റോയൽ കൺവെൻഷൻ സെന്റർ

ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ ഇന്ത്യൻ കാണ്ടാമൃഗക്കുട്ടി പിറന്നു

ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ ഇന്ത്യൻ കാണ്ടാമൃഗക്കുട്ടി പിറന്നു

അയർലൻഡിലെ വന്യജീവി സംരക്ഷണ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ അപൂർവ്വ ഇനം ഇന്ത്യൻ കാണ്ടാമൃഗം പിറന്നു. ജൂലൈ 13ന് ജനിച്ച ആൺകുട്ടി കാണ്ടാമൃഗം ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. ഐറിഷ് മണ്ണിൽ ഇത്തരത്തിൽ രണ്ടാമതൊന്ന് മാത്രമാണ് ജനിക്കുന്നത് എന്നത് ഈ നേട്ടത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

പതിനാറ് മാസത്തിലേറെ നീണ്ട ഗർഭകാലത്തിന് ശേഷമാണ് പതിമൂന്നുകാരിയായ മായ എന്ന കാണ്ടാമൃഗം കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് മാതാവിനൊപ്പം ആരോഗ്യത്തോടെ കഴിയുന്നുണ്ടെന്നും മികച്ച രീതിയിൽ പരിസ്ഥിതിയുമായി ഇണങ്ങിചേരുന്നുണ്ടെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി. പതിമൂന്നുകാരനായ ജമീലാണ് കുഞ്ഞിന്റെ പിതാവ്.

ഐയുസിഎൻ പട്ടിക പ്രകാരം വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഇന്ത്യൻ കാണ്ടാമൃഗങ്ങൾ ഉൾപ്പെടുന്നത്. വടക്കേ ഇന്ത്യയിലും തെക്കൻ നേപ്പാളിലുമായി കാണപ്പെടുന്ന ഇവ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണം കഴിഞ്ഞ നൂറ്റാണ്ടിൽ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. ലോകമെമ്പാടുമായി ഏകദേശം നാലായിരത്തോളം കാണ്ടാമൃഗങ്ങൾ മാത്രമാണ് ഇന്ന് വന്യജീവികളിൽ അവശേഷിക്കുന്നത്. അതിനാൽ തന്നെ മൃഗശാലകളിലെ ഇത്തരം ജനനങ്ങൾ ആഗോളതലത്തിൽ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളുടെ വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്.

ലോകത്തെ മൃഗശാലകളിൽ ഇന്ത്യൻ കാണ്ടാമൃഗങ്ങളുടെ ജനനം വളരെ അപൂർവ്വമാണെന്ന് ഫോട്ട വൈൽഡ് ലൈഫ് പാർക്കിലെ സീനിയർ റേഞ്ചർ ലിയാം മക്കോൺവിൽ പറഞ്ഞു. യൂറോപ്യൻ എൻഡേഞ്ചർഡ് സ്പീഷീസ് ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് മായയും ജമീലും പാർക്കിലെത്തിയത്. വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളുടെ ജനിതക വൈവിധ്യം നിലനിർത്തുന്നതിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം സഹകരണങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമീപകാലത്തായി ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ നടക്കുന്ന ഏറ്റവും പുതിയ വന്യജീവി സംരക്ഷണ വിജയമാണിത്. സുമാത്രൻ കടുവകൾ, ഏഷ്യൻ സിംഹങ്ങൾ, ഫ്രാൻസ്വാ ലംഗൂർ കുരങ്ങുകൾ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളുടെ പ്രജനനത്തിൽ പാർക്ക് ഇതിനകം വിജയിച്ചിട്ടുണ്ട്. കൂടാതെ ദശകങ്ങൾക്ക് ശേഷം അയർലൻഡിൽ ആദ്യമായി വൈറ്റ്-ടെയിൽഡ് സീ ഈഗിൾ കുഞ്ഞിനെ വിരിയിച്ചതും വലിയ വാർത്തയായിരുന്നു.

പുതിയ അതിഥിക്കായി പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് പാർക്ക് അധികൃതർ. ഈ ജീവിവർഗ്ഗത്തിന്റെ ജന്മദേശത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന പേരുകൾ നിർദ്ദേശിക്കാനാണ് നിർദ്ദേശം. സെപ്റ്റംബർ 13 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. പാർക്കിലെ സെറെങ്കെറ്റി ഷോപ്പ് വഴിയാണ് പേരുകൾ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരിന് ഉടമയ്ക്ക് പാർക്കിലേക്കുള്ള വാർഷിക പാസ് സമ്മാനമായി ലഭിക്കും.

error: Content is protected !!