Headline
നാളത്തെ പണിമുടക്ക് ഒഴിവാക്കി; ഐറിഷ് സർക്കാർ പൊതുമേഖലാ ജീവനക്കാർക്ക് വമ്പൻ ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു
ഡബ്ലിനിലെ ടാൾബോട്ട് സ്ട്രീറ്റിൽ ഇന്ത്യൻ യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; കഴുത്തിന് പരിക്ക്
ആദ്യമെത്തുന്ന 50 പേർക്ക് Free ബിയർ! വമ്പൻ സർപ്രൈസ് പ്രഖ്യാപിച്ച് ഡബ്ലിനിൽ പുതുവത്സരാഘോഷം; ടിക്കറ്റുകൾ തീരുന്നു!
ദീപാവലി ആഘോഷത്തിനിടെ തീവ്ര വലതുപക്ഷ പ്രക്ഷോഭം: ഹിന്ദുക്കൾക്കെതിരെ ആക്രമിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ
വരാനിരിക്കുന്നത് വൻ ദുരന്തമോ? ലോകരാഷ്ട്രങ്ങൾ പെട്ടെന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ‘അടിയന്തര തയ്യാറെടുപ്പുകൾ’ തുടങ്ങാൻ കാരണമെന്ത്?
കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി ഡബ്ലിനിൽ കൗമാരക്കാരുൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്ക്
ബോംബ് ഭീഷണിയെ തുടർന്ന് ആർ.ടി.ഇ (RTÉ) സ്റ്റുഡിയോകൾ ഒഴിപ്പിച്ചു? കനത്ത ജാഗ്രതയിൽ ഗാർഡ!
ബോംബ് ഭീഷണിയിൽ വിമാനം നിലത്തിറക്കാൻ വിസമ്മതിച്ചു; എയർ ലിംഗസ് പൈലറ്റിനെതിരെ അന്വേഷണം
രണ്ടാം ദിനവും ബോംബ് ഭീഷണി; ഡബ്ലിനിൽ നിന്നുള്ള എയർ ലിംഗസ് വിമാനം ഫ്രാൻസിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു!

നാളത്തെ പണിമുടക്ക് ഒഴിവാക്കി; ഐറിഷ് സർക്കാർ പൊതുമേഖലാ ജീവനക്കാർക്ക് വമ്പൻ ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു

അയർലണ്ടിൽ നാളെ നടത്താനിരുന്ന വ്യാപകമായ പൊതുമേഖലാ പണിമുടക്ക് (Public Sector Strike) ട്രേഡ് യൂണിയനുകൾ സസ്പെൻഡ് ചെയ്തു. സർക്കാരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്ക് ഒടുവിൽ പുതിയ ശമ്പള കരാറിന്മേൽ (Draft Pay Deal) ഇരുവിഭാഗവും ധാരണയിലെത്തിയതിനെത്തുടർന്നാണ് പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചത്.

വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ (WRC) നടന്ന നിർണായകമായ ചർച്ചകൾ പുലർച്ചെ 3:30-ഓടെയാണ് അവസാനിച്ചത്. തുടർന്ന്, ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയന്റെ (ICTU) പബ്ലിക് സർവീസസ് കമ്മിറ്റി, കരാർ നിർദ്ദേശങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നതുവരെ സമരം നിർത്തിവെക്കാൻ എല്ലാ യൂണിയനുകളോടും ശുപാർശ ചെയ്തു.

കരാറിന്റെ പ്രധാന വിവരങ്ങൾ

പുതിയ നിർദ്ദിഷ്ട കരാർ 2026 ജൂലൈ മുതൽ 2029 മാർച്ച് വരെ (2 വർഷവും 9 മാസവും) നിലനിൽക്കുന്നതാണ്.

  • മൊത്തം ശമ്പള വർദ്ധനവ്: ജീവനക്കാർക്ക് കരാർ കാലയളവിൽ 10.75% ശമ്പള വർദ്ധനവ് ലഭിക്കും. (സാധാരണ റൗണ്ട് വർദ്ധനവ് 9.75% ഉം ലോക്കൽ ബാർഗെയിനിംഗ് ആയി 1% ഉം ഇതിൽ ഉൾപ്പെടുന്നു).

  • കുറഞ്ഞ വരുമാനക്കാർക്ക് വൻ ആശ്വാസം: കുറഞ്ഞ വേതനമുള്ള ജീവനക്കാർക്ക് മൊത്തം 18.3% വരെ ശമ്പള വർദ്ധനവ് ലഭിക്കാൻ ഇതിൽ വ്യവസ്ഥയുണ്ട്.

  • ചെലവ്: ഈ കരാർ നടപ്പിലാക്കാൻ സർക്കാരിന് 5.2 ബില്യൺ യൂറോ ചെലവ് വരും. ഇത് അഞ്ച് ബജറ്റുകളിലായി വിഭജിക്കും.

  • കുറഞ്ഞ ശമ്പള വ്യവസ്ഥ: കുറഞ്ഞ ശമ്പള വ്യവസ്ഥകൾ ബാധകമാകുന്ന പരിധി €50,000-ൽ നിന്ന് €60,000 ആയി ഉയർത്തി.

ഗഡുക്കളായുള്ള ശമ്പള വർദ്ധനവ്  (Schedule)

  • 1 സെപ്റ്റംബർ 2026: 2% അല്ലെങ്കിൽ കുറഞ്ഞത് €1,200 (ഏതാണോ കൂടുതൽ അത്).

  • 1 ഏപ്രിൽ 2027: 1% വർദ്ധനവ്.

  • 1 ഓഗസ്റ്റ് 2027: 1% അല്ലെങ്കിൽ കുറഞ്ഞത് €600.

  • നവംബർ 2027: 1.5% അല്ലെങ്കിൽ കുറഞ്ഞത് €900.

  • 1 മാർച്ച് 2028: 1% വർദ്ധനവ്.

  • 1 ജൂൺ 2028: 1% അല്ലെങ്കിൽ കുറഞ്ഞത് €600.

  • 1 ഒക്ടോബർ 2028: 1% വർദ്ധനവ്.

  • 1 മാർച്ച് 2029: ‘ലോക്കൽ ബാർഗെയിനിംഗ്’ രണ്ടാം ഘട്ടം (1%).

  • 2 മാർച്ച് 2029: 1.25% അല്ലെങ്കിൽ കുറഞ്ഞത് €750.

പ്രതികരണങ്ങൾ

  • ജാക്ക് ചേമ്പേഴ്സ് (Public Expenditure Minister): “പൊതുമേഖലാ ജീവനക്കാർക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്ക് വിലക്കയറ്റത്തെ ചെറുക്കാൻ സഹായിക്കുന്ന സമഗ്രവും ന്യായയുക്തവുമായ കരാറാണിത്. സർവീസുകളിൽ ഡിജിറ്റലൈസേഷനും കൂടുതൽ സുതാര്യതയും കൊണ്ടുവരാൻ ഇത് സഹായിക്കും.”

  • സൈമൺ ഹാരിസ് (Tánaiste & Finance Minister): “ഈ കരാർ രാജ്യത്തെ തൊഴിലാളികൾക്ക് സുരക്ഷിതത്വം നൽകും. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും വ്യവസായ മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും ഇത് സഹായിക്കും.”

  • കെവിൻ കാലിനൻ (ICTU പബ്ലിക് സർവീസസ് കമ്മിറ്റി ചെയർമാൻ): “വളരെ പ്രയാസകരമായ ചർച്ചകൾക്കൊടുവിലാണ് ഈ ധാരണയിലെത്തിയത്. പണപ്പെരുപ്പ നിരക്കിനേക്കാൾ മുകളിലാണ് ഇപ്പോഴത്തെ ശമ്പള നിരക്കുകൾ എന്നത് ആശ്വാസകരമാണ്.”

ഡെസെംബർ 7 മുതൽ ആരംഭിക്കുന്ന വോട്ടെടുപ്പിലൂടെ ആയിരിക്കും ട്രേഡ് യൂണിയൻ അംഗങ്ങൾ ഈ കരാർ അന്തിമമായി അംഗീകരിക്കുന്നത് കുറിച്ച് തീരുമാനിക്കുക.

error: Content is protected !!