Headline
ഐർലൻഡിൽ കാലാവസ്ഥാ മാറ്റം: മെറ്റ് ഏറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ഐർലൻഡിൽ കാലാവസ്ഥാ മാറ്റം: മെറ്റ് ഏറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ചാറ്റ്ജിപിടിക്ക് വട്ടായോ?! ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റ് സ്വയം ഭേദിച്ച് AI; സാം ആൾട്ട്മാനെ ശാസിച്ച് പ്രധാനമന്ത്രി!
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?

ഡബ്ലിൻ നഗരഹൃദയത്തിൽ ഇനി ‘അന്നം’; ഒലിവ്സ് ഗ്രൂപ്പിന്റെ പുതിയ മോഡേൺ ഇന്ത്യൻ കഫെ ടെമ്പിൾ ബാറിൽ പ്രവർത്തനം ആരംഭിക്കുന്നു

ഡബ്ലിൻ: അയർലൻഡിലെ ഭക്ഷണപ്രേമികൾക്കും പ്രവാസി മലയാളികൾക്കും സന്തോഷ വാർത്തയുമായി ഡബ്ലിൻ നഗരത്തിന്റെ ഹൃദയഭാഗമായ ടെമ്പിൾ ബാറിൽ (Temple Bar) പുതിയൊരു ഭക്ഷണ വിസ്മയം തുറക്കുന്നു. അയർലൻഡ് മലയാളികൾക്ക് സുപരിചിതമായ ഒലിവ്സ് റെസ്റ്റോറന്റ് (Olivez Restaurant) ഗ്രൂപ്പിന്റെ പുതിയ പ്രീമിയം കഫേ സംരംഭമായ ‘അന്നം’ (ANNAM – Modern Indian Cafe) ഇന്ന് (21 മെയ് 2026) മുതൽ പ്രവർത്തനം ആരംഭിക്കും. ഇന്ന് ഉച്ച മുതലാണ് സിറ്റി സെന്ററിലെ ഈ കഫേ ഏവർക്കുമായി തുറന്നു കൊടുക്കുന്നത്.

അയർലൻഡിൽ ഇന്ത്യൻ – കേരളീയ ഭക്ഷണ സംസ്കാരം തനതായ രീതിയിൽ അവതരിപ്പിച്ച് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ആളുകളുടെ പ്രിയപ്പെട്ട ഇടമായി മാറിയ ഒലിവ്സ് ഗ്രൂപ്പിന്റെ പുതിയ അധ്യായമാണ് ‘അന്നം’. ഇന്ത്യൻ രുചികളുടെ തനിമയും ആധുനിക കഫേ അനുഭവത്തിന്റെ (Modern Cafe) ഭംഗിയും കോർത്തിണക്കുന്ന ഒരു വേറിട്ട ഇടമായാണ് ഈ കഫേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നാല് വർഷം മുൻപുള്ള ചെറിയ തുടക്കങ്ങളിൽ നിന്നും തങ്ങളെ കൈപിടിച്ച് ഉയർത്തിയതിനും, തളർന്നു പോയപ്പോൾ താങ്ങായി നിന്നതിനും എല്ലാ ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും എബ്രഹാം മാത്യുവും ടീമും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കളുടെ പിന്തുണയും സ്നേഹവുമാണ് പുതിയൊരു സ്വപ്നത്തിലേക്ക് ചുവടുവെക്കാൻ തങ്ങൾക്ക് കരുത്തായതെന്നും അവർ കൂട്ടിച്ചേർത്തു.

വെറുമൊരു ഭക്ഷണശാല എന്നതിലുപരി, ഓർമ്മകളും കഥകളും സ്നേഹവും പങ്കുവെക്കാനുള്ള ഒരു ഊഷ്മളമായ ഇടമായിരിക്കും ഡബ്ലിൻ സിറ്റി സെന്ററിലെ ‘അന്നം’. Authentic, Aromatic, Soulful, Vibrant എന്നീ ആശയങ്ങളിലൂന്നിയാണ് അന്നം അതിഥികളെ വരവേൽക്കുന്നത്.

Tallaghtലെ ഒലിവ്സ് ഇന്ത്യൻ റെസ്റ്റോറന്റ്, ബ്ലാഞ്ചസ്ടൌൺലെ (Blanchardstown) സിറ്റി ഗ്രോസറി സൂപ്പർമാർക്കറ്റ് എന്നീ വിജയകരമായ സംരംഭങ്ങൾക്ക് ശേഷം എത്തുന്ന ‘അന്നം’, അയർലൻഡിലെ ഇന്ത്യൻ ഭക്ഷണ മേഖലയിൽ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബ്ലിൻ നഗരത്തിലെത്തുന്ന ഏവർക്കും ഇനി ‘അന്ന’ത്തിന്റെ സ്വാദറിയാം.

error: Content is protected !!