അയർലൻഡിലെ കൗണ്ടി ഗാൽവേയിൽ വാഹനം കത്തിയമർന്നതിനെത്തുടർന്ന് ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. സെപ്റ്റംബർ എട്ടിന് രാത്രി ഒമ്പതരയോടെ ലോഗ്ജോർജ് മേഖലയിലാണ് സംഭവം. അഗ്നിബാധയെത്തുടർന്ന് തിരക്കേറിയ പാതയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അധികൃതർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഗാർഡയും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനം പൂർണ്ണമായും തീപിടിച്ചതോടെ സുരക്ഷ മുൻനിർത്തി പ്രദേശത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നത് താൽക്കാലികമായി നിർത്തിവെച്ചു. അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് തീ പെട്ടെന്നുതന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. റോഡിൽ ചിതറിക്കിടന്ന അവശിഷ്ടങ്ങൾ […]
അയർലൻഡിൽ വൻ വേശ്യാവൃത്തി ശൃംഖല തകർത്ത് Gardaí; പിടിച്ചെടുത്തത് 3.5 മില്യൺ യൂറോയുടെ പണം
അയർലൻഡിൽ വൻതോതിൽ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിവന്ന മൂന്ന് ബ്രസീൽ പൗരന്മാരെ ഗാർഡ നാഷണൽ പ്രൊട്ടക്റ്റീവ് സർവീസസ് ബ്യൂറോ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി വ്യാപിച്ചുകിടക്കുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയെ തകർത്താണ് ഇവർ പിടിയിലായത്. മൂന്നര മില്യൺ യൂറോയോളം അനധികൃതമായി സമ്പാദിച്ച ഈ സംഘം അയർലൻഡിലെ വാടക വീടുകൾ ദുരുപയോഗം ചെയ്താണ് പ്രവർത്തനം നടത്തിയിരുന്നത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ഡബ്ലിൻ ഉൾപ്പെടെയുള്ള വിവിധ കൗണ്ടികളിലായി 17 കേന്ദ്രങ്ങളാണ് ഇവർ നിയന്ത്രിച്ചിരുന്നത്. ഇതിൽ ഒമ്പതെണ്ണം തലസ്ഥാനമായ ഡബ്ലിനിലും ബാക്കിയുള്ളവ വെക്സ്ഫോർഡ്, […]
ലിമറിക് കൗമാരക്കാരൻ ബ്രയാൻ ലോയെ കൊലപ്പെടുത്തിയ സംഭവം: പ്രതികളെ തിരിച്ചറിഞ്ഞ് ഗാർഡ
അയർലൻഡിലെ ലിമെറിക്-ക്ലയർ മേഖലയിൽ 17 വയസ്സുകാരനായ ബ്രയാൻ ലോവിന്റെ ദാരുണമായ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അന്വേഷണം ശക്തമാക്കി ഗാർഡ. സെന്റ് മഞ്ചിൻസ് കോളജിലെ വിദ്യാർത്ഥിയായ ബ്രയാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇലക്ട്രിക് ബൈക്കിൽ സഞ്ചരിക്കവെ വാഹനം ഇടിച്ചു മരിച്ചത്. സംഭവത്തിൽ കൗമാരക്കാരുൾപ്പെടെയുള്ള ഒരു സംഘം സംശയാസ്പദമായ സാഹചര്യത്തിൽ നിരീക്ഷണത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. ക്ലോൺലാര ഗ്രാമത്തിന് സമീപം വെച്ചാണ് ബ്രയാൻ അപകടത്തിൽപ്പെട്ടത്. താൻ പിന്തുടരപ്പെടുകയാണെന്ന് ബ്രയാൻ മരണത്തിന് തൊട്ടുമുമ്പുള്ള മിനിറ്റുകളിൽ തന്റെ സുഹൃത്തിന് സന്ദേശം അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. […]
ഐറിഷ് ഭവനവിപണിയിലെ വിലക്കയറ്റം 17 ശതമാനത്തിൽ ഒതുങ്ങില്ല: യഥാർത്ഥ മൂല്യം ഇതിലും ഉയർന്നതെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
അയർലൻഡിലെ ഭവന വിപണിയിൽ നിലനിൽക്കുന്ന വിലക്കയറ്റം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ യാഥാർഥ്യവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ലെന്ന വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ധരുടെ പുതിയ പഠനം. നിലവിൽ രാജ്യത്തെ ഭവന വില 17 ശതമാനം അധികമാണെന്ന ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) കണക്കുകൾ തെറ്റാണെന്നും, യഥാർത്ഥത്തിൽ ഇത് മൂന്നിരട്ടിയിലധികം വരുമെന്നുമാണ് കാതൽ ഗിയോമാർഡ് നടത്തിയ വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നത്. അയർലൻഡിലെ ഭവന പ്രതിസന്ധിയുടെ യഥാർത്ഥ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്ട്. നിലവിലുള്ള ഭവനങ്ങളുടെ എണ്ണം സ്ഥിരമായി കണക്കാക്കി, ജനസംഖ്യയും വായ്പാ […]
ഡബ്ലിനിൻ തെരുവുകളിൽ നിന്ന് ക്ലാംപിംഗ് വാനുകൾ ഒഴിവാക്കുന്നു, ഇനി വണ്ടി മൊത്തത്തിൽ പൊക്കി എടുത്തു കൊണ്ടുപോകും
ഡബ്ലിൻ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി സിറ്റി കൗൺസിൽ. മൂന്ന് പതിറ്റാണ്ടോളമായി നഗരവീഥികളിലെ പതിവ് കാഴ്ചയായിരുന്ന വാഹനങ്ങൾ പൂട്ടിയിടുന്ന (ക്ലാമ്പിങ്) രീതി അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. നഗരത്തിലെ പാർക്കിങ് നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി, ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായിരിക്കും ഇനി മുൻഗണന നൽകുക. ഡബ്ലിൻ സ്ട്രീറ്റ് പാർക്കിങ് സർവീസസുമായുള്ള (DSPS) കരാർ അവസാനിച്ചതിനെത്തുടർന്നാണ് നഗരസഭ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ക്യു-പാർക്കിന്റെ നിയമപരമായ വെല്ലുവിളികൾക്ക് ശേഷം, അപ്കോ […]
ഡൂൺബെഗ് റിസോർട്ട് വിവാദങ്ങൾക്കിടെ ട്രംപിന്റെ അയർലൻഡ് സന്ദർശനം: ആശങ്കയേറുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വരാനിരിക്കുന്ന അയർലൻഡ് സന്ദർശനം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്നു. ഔദ്യോഗിക നയതന്ത്ര ചർച്ചകൾക്കായി ഡബ്ലിനിലെത്തുന്ന ട്രംപിന്റെ യാത്ര യഥാർത്ഥത്തിൽ സ്വന്തം ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു മറ മാത്രമാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. ഡബ്ലിനിലെ ഔദ്യോഗിക പരിപാടികളേക്കാൾ ഉപരിയായി ക്ലെയർ കൗണ്ടിയിലെ തന്റെ ഉടമസ്ഥതയിലുള്ള ഡൂൺബെഗ് ഗോൾഫ് റിസോർട്ടിലേക്കാണ് പ്രസിഡന്റ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അയർലൻഡിൽ വർഷങ്ങളായി താമസിക്കുന്ന അമേരിക്കൻ പ്രവാസികൾക്കിടയിൽ പോലും പ്രസിഡന്റിന്റെ സന്ദർശനത്തെക്കുറിച്ച് കടുത്ത അതൃപ്തിയുണ്ട്. ഇതൊരു […]
വിമാനങ്ങൾക്ക് വലിയ ഡിലെ; ഡബ്ലിൻ വിമാനത്താവളത്തിന് സമീപം വലിയ ഡ്രോൺ സാന്നിധ്യം: സുരക്ഷാ മുന്നറിയിപ്പുമായി എയർ ലിംഗസ് പൈലറ്റ്
ഡബ്ലിൻ വിമാനത്താവളത്തിന് സമീപം വലിയ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. ചൊവ്വാഴ്ച വൈകുന്നേരം 5.20ഓടെ അയർലൻഡ് തീരത്താണ് സംഭവം നടന്നത്. ഡബ്ലിൻ വിമാനത്താവളത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്ന എയർ ലിംഗസ് റീജിയണൽ വിമാനത്തിലെ പൈലറ്റാണ് ഡ്രോണിനെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. ഏകദേശം 6,000 അടി ഉയരത്തിൽ വിമാനത്തിന് രണ്ട് മൈൽ അകലെയായി ഡ്രോൺ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടെന്നാണ് പൈലറ്റിന്റെ വെളിപ്പെടുത്തൽ. കറുത്ത നിറത്തിലുള്ള വലിയൊരു ഉപകരണം വിമാനത്തിന് സമീപത്തുകൂടി കടന്നുപോയതായാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ […]
അയർലൻഡ് തീരത്ത് ദുരൂഹമായ ഡ്രോൺ സാന്നിധ്യം: യുകെയിൽ വ്യോമയാന തടസ്സം തുടരുന്നതിനിടെ കനത്ത ജാഗ്രത
യുകെയിലെ വ്യോമയാന മേഖലയെ പിടിച്ചുകുലുക്കി സാങ്കേതിക തകരാറും സുരക്ഷാ ഭീഷണിയും. യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ വൻ തകരാറും ഐറിഷ് തീരത്ത് അജ്ഞാത ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തതും ചൊവ്വാഴ്ച വ്യോമയാന മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെടുകയും യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവരുന്നത്. യുകെയിലെ പതിനഞ്ചോളം വിമാനത്താവളങ്ങളുടെ നിയന്ത്രണം നിർവഹിക്കുന്ന നാറ്റ്സ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് ആദ്യം യാത്രക്കാരുടെ ജീവിതം ദുസ്സഹമാക്കിയത്. ഗാറ്റ്വിക്ക് […]
താലയിൽ വൻ പരിശോധന: അമിതവേഗതയും നിയമലംഘനവും; 18 വാഹനങ്ങൾ പിടിച്ചെടുത്ത് ഗാർഡ
അയർലൻഡിലെ ടാലയിൽ പൊതുസ്ഥലങ്ങളിലും നടപ്പാതകളിലും ഇലക്ട്രിക് വാഹനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം തടയുന്നതിനായി ഗാർഡ കർശന നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ ആറിന് ഞായറാഴ്ച ടാല ഗാർഡയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് ഉപയോഗിച്ച 18 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രദേശവാസികളുടെ പരാതികളെത്തുടർന്ന് കമ്മ്യൂണിറ്റി പോലീസിംഗ് യൂണിറ്റാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ഫോർച്ച്യൂൺസ്റ്റൗൺ, സ്പ്രിംഗ്ഫീൽഡ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിടിച്ചെടുത്തവയിൽ 12 ഇ-സ്കൂട്ടറുകൾ, അഞ്ച് ഇ-ബൈക്കുകൾ, ഒരു മോട്ടോർ സൈക്കിൾ എന്നിവ ഉൾപ്പെടുന്നു. നടപ്പാതകളിലും പൊതു പാർക്കുകളിലും […]
ബജറ്റ് 2027: ഊർജ സബ്സിഡിയിൽ മാറ്റം, ഇനി സഹായം അർഹരായവർക്ക് മാത്രം: സർക്കാർ പ്രഖ്യാപനം
അയർലൻഡ് പാർലമെന്റ് അഥവാ ഡെയിൽ ഏരിയൻ അടുത്തയാഴ്ച സമ്മേളിക്കാനിരിക്കെ, ഒക്ടോബർ ആറിന് അവതരിപ്പിക്കാനിരിക്കുന്ന 2027-ലെ ബജറ്റിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ സർക്കാർ നീക്കം. തുള്ളാമോറിൽ ചേർന്ന ഫിയാന ഫേൾ ചിന്തൻ ശിബിരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി മിച്ചൽ മാർട്ടിൻ, പൊതുചെലവ് മന്ത്രി ജാക്ക് ചേംബേഴ്സ് എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ ഒറ്റത്തവണ ആനുകൂല്യങ്ങൾക്കും പാക്കേജുകൾക്കും പകരം, ദീർഘകാലാടിസ്ഥാനത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾക്കാണ് സർക്കാർ ഇത്തവണ മുൻഗണന നൽകുന്നത്. പ്രത്യേകിച്ച് ശിശുപരിപാലനം, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള […]










