Headline
ഒരൊറ്റ സിനിമ കൊണ്ട് ചരിത്രം സൃഷ്ടിച്ച് പ്രവാസി Ireland മലയാളി! ആദ്യ ചിത്രത്തിന് തന്നെ ഫിലിം ക്രിട്ടിക്സ് അവാർഡ്!
അയർലണ്ടിലെ ലേണേഴ്സ് പെർമിറ്റ് ഉള്ളവർക്ക് വമ്പൻ പണി വരുന്നു! ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾ വീണ്ടും ഡ്രൈവിംഗ് ആദ്യം മുതൽ പഠിക്കേണ്ടി വരും!
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് സംഗീതത്തിലേക്ക്; ഒടുവിൽ ബ്രിട്ടനെ അമ്പരപ്പിച്ച് ഈ തിരുവനന്തപുരം സ്വദേശി ജെബി ജോസഫിന് പുരസ്കാരം
അടിയന്തര ഡ്യൂട്ടിക്കിടെ പൊലീസ് കാറിന്റെ ചാർജ് തീർന്നു; ഒടുവിൽ റോഡിൽ കൈകാണിച്ച് ലിഫ്റ്റ് ചോദിച്ച് ഗാർഡ! ഐറിഷ് പൊലീസിന്റെ ഗതികേട് കേട്ടാൽ ഞെട്ടും
ഇന്ധന, വൈദ്യുതി നിരക്കുകളും വാടകയും കുതിച്ചുയർന്നു; പണപ്പെരുപ്പം 2024-ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിൽ.സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം! ഒറ്റ വർഷം കൊണ്ട് കൂടിയത് 58 ശതമാനം
രാത്രികാല ഡ്രൈവിംഗ് അപകടം: യുവ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കൂടുന്നതായി RSA റിപ്പോർട്ട്
രാത്രികാല ഡ്രൈവിംഗ് അപകടം: യുവ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കൂടുന്നതായി RSA റിപ്പോർട്ട്
യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽ വ്യാപക അക്രമം: സ്വത്തുവകകൾ നശിപ്പിച്ച സംഭവം ഞെട്ടിച്ചെന്ന് അധികൃതർ, അന്വേഷണം ആരംഭിച്ച് Gardaí
യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽ വ്യാപക അക്രമം: സ്വത്തുവകകൾ നശിപ്പിച്ച സംഭവം ഞെട്ടിച്ചെന്ന് അധികൃതർ, അന്വേഷണം ആരംഭിച്ച് Gardaí
ഷാനൻ വിമാനത്താവളത്തിലെ 50 ദശലക്ഷം യൂറോയുടെ നിക്ഷേപം പിൻവലിക്കുമെന്ന് റയാൻഎയർ: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിനെതിരെ മുന്നറിയിപ്പ്
ഷാനൻ വിമാനത്താവളത്തിലെ 50 ദശലക്ഷം യൂറോയുടെ നിക്ഷേപം പിൻവലിക്കുമെന്ന് റയാൻഎയർ: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിനെതിരെ മുന്നറിയിപ്പ്
ബജറ്റ് 2025: അഭയാർത്ഥി താമസ സൗകര്യങ്ങൾക്കായുള്ള തുക വെട്ടിക്കുറച്ചു; 682 മില്യൺ യൂറോയുടെ കുറവ് വരുത്തി സർക്കാർ
ബജറ്റ് 2025: അഭയാർത്ഥി താമസ സൗകര്യങ്ങൾക്കായുള്ള തുക വെട്ടിക്കുറച്ചു; 682 മില്യൺ യൂറോയുടെ കുറവ് വരുത്തി സർക്കാർ

വേൾഡ് മലയാളി കൗൺസിൽ: നോർത്തേൺ അയർലൻഡ് ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം 21-ന്: പ്രവാസ ലോകത്തിന് പുതിയ ഊർജ്ജം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് വേൾഡ് മലയാളി കൗൺസിൽ (WMC) രൂപീകരിച്ച ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ ഔദ്യോഗിക പ്രവർത്തനോദ്ഘാടനം ഈ മാസം 21-ന് നടക്കും. വൈകുന്നേരം 5 മണിക്ക് ബെൽഫാസ്റ്റിലെ ബാലി ഹാക്കമോറിലുള്ള സെന്റ് കോൾമിസിൽ ഇടവക ഹാളിലാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾക്ക് വേദിയൊരുങ്ങുന്നത്.

ആഗോളതലത്തിൽ മലയാളികളുടെ കൂട്ടായ്മയ്ക്ക് ശക്തിപകരുന്ന WMC-യുടെ പുതിയ പ്രൊവിൻസ് നോർത്തേൺ അയർലൻഡ് മേഖലയിലെ പ്രവാസികൾക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. ഭാവിയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾക്കും പ്രാധാന്യം നൽകിക്കൊണ്ട് മലയാളികളുടെ ഐക്യം വർധിപ്പിക്കാൻ സംഘടന ലക്ഷ്യമിടുന്നു.

അവിസ്മരണീയമായ കലാവിരുന്ന്

പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നോർത്തേൺ അയർലൻഡിലെ മലയാളി പ്രവാസികൾക്കായി വിപുലമായ കലാപരിപാടികളും സ്നേഹവിരുന്നുമാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഹാസ്യകലാകാരൻ കലാഭവൻ ദിലീപ് അവതരിപ്പിക്കുന്ന കോമഡി ഷോ ചടങ്ങിന് നർമ്മത്തിന്റെ മേമ്പൊടി നൽകും. കൂടാതെ, ജാസ് ബീറ്റ്സിന്റെ സംഗീതനിശ, നന്ദന സന്തോഷിന്റെ നൃത്ത വിരുന്ന്, എന്നിവയും ഡിജെ പാർട്ടിയും അരങ്ങേറും. പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാദിഷ്ടമായ ഭക്ഷണ വിരുന്നും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

പ്രൊവിൻസിന്റെ പ്രവർത്തന രൂപരേഖ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ പ്രൊവിൻസ് പ്രസിഡന്റ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഭാവിലക്ഷ്യങ്ങൾ, പ്രത്യേകിച്ച് ചാരിറ്റി പ്രവർത്തനങ്ങളും കലാ-സാംസ്കാരികപരമായ ഇടപെടലുകളും യോഗം ചർച്ച ചെയ്തു. അനിൽ പോൾ, ജീമോൻ, ജോബി, സനു പടയാറ്റിൽ, ക്ലിന്റോ, ഡിജോ, സിജു ജോർജ്ജ്, സോജു ഈപ്പൻ, സണ്ണി കട്ടപ്പന എന്നിവർ യോഗത്തിൽ സജീവമായി പങ്കെടുത്തു.

ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജഴ്സിയിലാണ് വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായത്. നോർത്തേൺ അയർലൻഡ് മേഖലയെ പ്രതിനിധീകരിക്കുന്ന ബെൽഫാസ്റ്റ് പ്രൊവിൻസ്, അയർലൻഡിലെ മലയാളി സമൂഹത്തിൽ വേരുറപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ഉദ്യമം വിജയിപ്പിക്കാൻ എല്ലാവരുടെയും പിന്തുണയും സഹകരണവും ഭാരവാഹികൾ അഭ്യർഥിച്ചു.

error: Content is protected !!