Headline
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!

Author: സ്വന്തം ലേഖകൻ

M9 മോട്ടോർവേ അപകടം: പുതിയ ക്രിമിനൽ നിയമം കൊണ്ടുവരാൻ നീക്കവുമായി ജസ്റ്റിസ് മിനിസ്റ്റർ

കിൽഡെയർ കൗണ്ടിയിലെ എം 9 മോട്ടോർവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ, അപകടകരമായ ഡ്രൈവിംഗിനെതിരെ കർശന നിയമനടപടികൾക്കൊരുങ്ങി അയർലൻഡ് സർക്കാർ. അഞ്ച് കൗമാരക്കാരുടെ മരണത്തിനും ഒരു കുട്ടിയടക്കം നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയാക്കിയ സംഭവത്തെത്തുടർന്നാണ് ജസ്റ്റിസ് മിനിസ്റ്റർ ജിം ഒകല്ലഹാൻ പുതിയ നിയമപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. മോട്ടോർവേയിൽ ഗതാഗതത്തിന് വിപരീത ദിശയിൽ വാഹനം ഓടിക്കുന്നത് അതീവ ഗൗരവതരമായ കുറ്റകൃത്യമാണെന്നും, ഇതൊരു ആയുധം ഉപയോഗിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഇത്തരം സംഭവങ്ങൾ പൊതുവായ അപകടകരമായ ഡ്രൈവിംഗ് നിയമങ്ങളുടെ പരിധിയിലാണ് […]

ഫിംഗ്ലാസിൽ നടുറോഡിൽ നടന്ന ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് ഗാർഡ

ഡബ്ലിനിലെ ഫിംഗ്ലാസിൽ പകൽവെളിച്ചത്തിൽ നടന്ന മാരകമായ ആക്രമണത്തെ തുടർന്ന് അയർലൻഡ് പോലീസ് അഥവാ ആൻ ഗാർഡ സിഹാന ശക്തമായ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫിംഗ്ലാസിൽ ആക്രമണം നടന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പരിക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ […]

പുതിയ വാടക നിയമങ്ങൾ ഗുണകരമായി; ഐ-റസ് റീറ്റ് (I-RES REIT) ലാഭത്തിൽ വൻ കുതിപ്പ്

അയർലൻഡിലെ വാടക നിയമങ്ങളിൽ ഈ വർഷം മാർച്ചിൽ വരുത്തിയ മാറ്റങ്ങൾ രാജ്യത്തെ ഭവന വിപണിയിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ട്. പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുൻനിര ഭൂവുടമകളിലൊന്നായ I-RES REIT വലിയ സാമ്പത്തിക നേട്ടമാണ് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയത്. കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം മുൻവർഷം ഇതേ കാലയളവിൽ 16.3 മില്യൺ യൂറോ ആയിരുന്ന നികുതിക്ക് മുൻപുള്ള ലാഭം ഇത്തവണ 48 മില്യൺ യൂറോയായി വർധിച്ചു. നിക്ഷേപ സ്വത്തുക്കളുടെ മൂല്യനിർണയത്തിലൂടെ ലഭിച്ച 31 […]

ഐറിഷ് ചെറുകിട സംരംഭങ്ങൾക്ക് വെല്ലുവിളി: EU ഇ-എവിഡൻസ് ചട്ടം പ്രാബല്യത്തിൽ

യൂറോപ്യൻ യൂണിയന്റെ പുതിയ ഇ-എവിഡൻസ് റെഗുലേഷൻ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ വേഗത്തിലും കാര്യക്ഷമമായും ശേഖരിക്കാൻ നിയമപാലകർക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. യൂറോപ്പിലുടനീളമുള്ള നീതിന്യായ അധികൃതർക്ക് ഡിജിറ്റൽ വിവരങ്ങളിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിലൂടെ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവന്നത്. എന്നാൽ, ഈ പുതിയ നിയന്ത്രണം അയർലൻഡിലെ ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഐറിഷ് ലീഗൽ ടെക്നോളജി സ്ഥാപനമായ ഐട്രസ്റ്റ് […]

2026 ഐറിഷ് പൗരത്വ ചടങ്ങുകൾ സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ്

ഐറിഷ് പൗരത്വം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലുള്ളവർക്ക് നിർണായക അറിയിപ്പുമായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസും ഇമിഗ്രേഷൻ സർവീസ് ഡെലിവറിയും (ISD). 2026 സെപ്റ്റംബർ 17, 18 തീയതികളിൽ ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ വെച്ച് ഔദ്യോഗിക പൗരത്വ സമ്മേളനങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു. മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്ക് രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിച്ചുകൊണ്ട് പൗരത്വ സർട്ടിഫിക്കറ്റ് സ്വന്തമാക്കാനുള്ള അവസരമാണിത്. സമ്മേളനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടരുതെന്ന് ISD കർശനമായി നിർദേശിച്ചു. വലിയൊരു വിഭാഗം അപേക്ഷകർ ഉള്ളതിനാൽ വ്യക്തിഗതമായി വിവരങ്ങൾ നൽകാൻ സാധിക്കില്ലെന്നും, […]

അയർലൻഡ് ഇന്ത്യ ഡേ 2026: ഔദ്യോഗിക പ്രഖ്യാപനം ട്രിം കാസിലിൽ നടന്നു

അയർലൻഡും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ കരുത്ത് വിളിച്ചോതുന്ന അയർലൻഡ് ഇന്ത്യ ഡേ 2026-ന്റെ ഔദ്യോഗിക പ്രഖ്യാപനം ട്രിം കാസിലിൽ നടന്നു. 2026 ഓഗസ്റ്റ് 30-ന് കൗണ്ടി മീത്തുവെച്ചാണ് ഈ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. അയർലൻഡ് ഇന്ത്യ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷപരിപാടിയിലേക്ക് നയതന്ത്രജ്ഞരും വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സമകാലിക ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ ലോഞ്ച് ചടങ്ങ്. നേരത്തെ ഫാംലി ഹൗസിലായിരുന്നു ഈ ആഘോഷങ്ങൾ നടന്നിരുന്നത്. എന്നാൽ, യൂറോപ്യൻ […]

ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ ഇന്ത്യൻ കാണ്ടാമൃഗക്കുട്ടി പിറന്നു

അയർലൻഡിലെ വന്യജീവി സംരക്ഷണ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ അപൂർവ്വ ഇനം ഇന്ത്യൻ കാണ്ടാമൃഗം പിറന്നു. ജൂലൈ 13ന് ജനിച്ച ആൺകുട്ടി കാണ്ടാമൃഗം ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. ഐറിഷ് മണ്ണിൽ ഇത്തരത്തിൽ രണ്ടാമതൊന്ന് മാത്രമാണ് ജനിക്കുന്നത് എന്നത് ഈ നേട്ടത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പതിനാറ് മാസത്തിലേറെ നീണ്ട ഗർഭകാലത്തിന് ശേഷമാണ് പതിമൂന്നുകാരിയായ മായ എന്ന കാണ്ടാമൃഗം കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് മാതാവിനൊപ്പം ആരോഗ്യത്തോടെ കഴിയുന്നുണ്ടെന്നും മികച്ച രീതിയിൽ പരിസ്ഥിതിയുമായി […]

ഐർലൻഡ് ഐആർപി പുതുക്കൽ: താൽക്കാലിക ഇളവ് ഓഗസ്റ്റ് 31-ന് അവസാനിക്കും, പ്രവാസികൾ ശ്രദ്ധിക്കാൻ നിർദ്ദേശം

അയർലൻഡിൽ ഐആർപി (IRP) കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ താൽക്കാലിക ഇളവുകൾ ഓഗസ്റ്റ് 31-ന് അവസാനിക്കും. ഇതോടെ സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ ഇമിഗ്രേഷൻ നടപടികൾ പഴയതുപോലെ കർശനമായ രീതിയിലേക്ക് മടങ്ങുമെന്ന് അയർലൻഡ് നീതിന്യായ വകുപ്പും ഇമിഗ്രേഷൻ സർവീസ് ഡെലിവറിയും (ISD) അറിയിച്ചു. ഐആർപി കാർഡ് പുതുക്കുന്നതിൽ നേരിട്ട കാലതാമസം പരിഹരിക്കുന്നതിനായി ജൂലൈ 13 മുതൽ നടപ്പിലാക്കിയ പ്രത്യേക ഇളവുകളാണ് പിൻവലിക്കുന്നത്. സ്റ്റാമ്പ് 4 അപേക്ഷകൾക്ക് 17 ആഴ്ചയും, സ്റ്റാമ്പ് 1 പുതുക്കലുകൾക്ക് 15 ആഴ്ചയും വരെ […]

ലിമറിക് യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റൽ: എൻഐസിയുവിൽ സ്യൂഡോമോണസ് ബാക്ടീരിയ ബാധ സ്ഥിരീകരിച്ച് എച്ച്എസ്ഇ

ലിമറിക് യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) സ്യൂഡോമോണസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കർശനമായ പ്രതിരോധ നടപടികളുമായി ആരോഗ്യ വിഭാഗം (HSE). അതീവ ശ്രദ്ധ ആവശ്യമുള്ള നവജാത ശിശുക്കൾ ചികിത്സയിലുള്ള വാർഡിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയുയർത്തിയിട്ടുണ്ട്. പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ബാക്ടീരിയയാണെങ്കിലും, ആശുപത്രിയിലെ രോഗപ്രതിരോധ ശേഷി കുറഞ്ഞ ശിശുക്കൾക്ക് ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്ററിന്റെ (HPSC) റിപ്പോർട്ടുകൾ പ്രകാരം, […]

വാട്ടർഫോർഡ് തീരത്ത് സ്രാവിന്റെ ആക്രമണം;ഒരാൾ ആശുപത്രിയിൽ: മീൻ പിടിക്കാനും കടലിൽ കുളിക്കാനും പോകുന്നവർ സൂക്ഷിക്കുക

വാട്ടർഫോർഡ് തീരത്ത് മീൻപിടുത്തത്തിനിടെ ബ്ലൂ ഷാർക്കിന്റെ ആക്രമണത്തിന് ഇരയായ ഇരുപത്തിയേഴ് വയസ്സുകാരൻ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ. ഡൺഗാർവനിൽ താമസിക്കുന്ന റൊമാനിയൻ പൗരൻ സെബാസ്റ്റ്യൻ അച്ചിമാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം. റാം ഹെഡിന് നാല് മൈൽ അകലെ സമുദ്രത്തിൽ ഷാർക്ക് ടാഗിംഗ് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അച്ചിമും സംഘവും. മീനിനെ ടാഗ് ചെയ്യുന്നതിനായി ബോട്ടിലേക്ക് കയറ്റിയ സമയത്താണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. മീനിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് താൻ […]

error: Content is protected !!