Headline
ബോംബ് ഭീഷണിയെ തുടർന്ന് ആർ.ടി.ഇ (RTÉ) സ്റ്റുഡിയോകൾ ഒഴിപ്പിച്ചു? കനത്ത ജാഗ്രതയിൽ ഗാർഡ!
ബോംബ് ഭീഷണിയിൽ വിമാനം നിലത്തിറക്കാൻ വിസമ്മതിച്ചു; എയർ ലിംഗസ് പൈലറ്റിനെതിരെ അന്വേഷണം
രണ്ടാം ദിനവും ബോംബ് ഭീഷണി; ഡബ്ലിനിൽ നിന്നുള്ള എയർ ലിംഗസ് വിമാനം ഫ്രാൻസിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു!
ആകാശത്ത് റയാൻഎയർ വിമാനത്തിന് ചുറ്റും യുദ്ധവിമാനങ്ങൾ! യാത്രക്കാർ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങൾ
അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റ് ഫ്രീസറുകൾ ഹാക്ക് ചെയ്തു; ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കൾ നശിച്ചു
അയർലണ്ടിന്റെ യൂറോപ്യൻ ചാമ്പ്യൻ ഒളിമ്പ്യൻ സിയാറ മഗീൻ (34) അന്തരിച്ചു
അമേരിക്കയിൽ ആകാശത്തുനിന്ന് മിസൈൽ പോലെ പതിച്ച് പ്രൈവറ്റ് ജെറ്റ്; വൻ തീഗോളമായി മാറി; 9 മരണം
ഡോക്ടറെ ഒഴിവാക്കി AI-യോട് ഉപദേശം ചോദിച്ചു; 31-കാരിക്ക് ദാരുണാന്ത്യം!
സ്പെയിനിൽ ഭീതിവിതച്ച് അതിവേഗ ട്രെയിൻ ദുരന്തം: 68-ഓളം പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരിക്ക്

All News

ഐർലൻഡിൽ തൊഴിൽ പെർമിറ്റ് നടപടികൾ വേഗത്തിലായി; ഡിജിറ്റൽ പരിഷ്കാരങ്ങളുമായി അധികൃതർ

ഐറിഷ് തൊഴിൽ വിസ അപേക്ഷകളുടെ നടപടിക്രമങ്ങളിൽ വലിയ മാറ്റങ്ങൾ. അയർലൻഡിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് എന്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്‌മെന്റ് (DETE) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, തൊഴിൽ പെർമിറ്റുകൾ ലഭിക്കുന്നതിലെ കാലതാമസത്തിന് വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഏറ്റവും വേഗതയേറിയ നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. വിദേശത്ത് നിന്നുള്ള ഉദ്യോഗാർഥികൾക്കും ഐറിഷ് തൊഴിലുടമകൾക്കും ഏറെ ആശ്വാസം നൽകുന്നതാണ് ഈ വാർത്ത. ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് (CSEP) അപേക്ഷകളിലാണ് പ്രധാന പുരോഗതി […]

പബ്ബുകളിൽ ബ്രെത്തലൈസർ സ്ഥാപിക്കാനുള്ള പദ്ധതി; ശക്തമായ പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം, പദ്ധതി ഉപേക്ഷിച്ച് RSA

അയർലൻഡിലെ പബ്ബുകളിലും ഹോട്ടലുകളിലും മദ്യപരിശോധനാ യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) വിവാദ പദ്ധതി ഉപേക്ഷിച്ചു. 1.5 ദശലക്ഷം യൂറോ ചെലവിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി ടെൻഡർ വിളിച്ച് 24 മണിക്കൂറിനുള്ളിലാണ് അതോറിറ്റി റദ്ദാക്കിയത്. പദ്ധതിക്കെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്തെ പബ്ബുകൾ, ഗോൾഫ് ക്ലബ്ബുകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ 20 ഇൻ്ററാക്ടീവ് ബ്രെത്ത്‌ലൈസർ ടെർമിനലുകൾ സ്ഥാപിക്കാനായിരുന്നു RSA ലക്ഷ്യമിട്ടത്. വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ രക്തത്തിലെ മദ്യത്തിന്റെ […]

ഫാമിലി റീയൂണിഫിക്കേഷൻ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

അയർലൻഡിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്ക് തങ്ങളുടെ പങ്കാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളിൽ കർശനമായ മാറ്റങ്ങളുമായി അയർലൻഡ് നീതിന്യായ വകുപ്പ്. രാജ്യത്തെ ഭവന പ്രതിസന്ധിയും കുടിയേറ്റ സമ്മർദ്ദവും കണക്കിലെടുത്ത് കുടുംബ പുനരേകീകരണത്തിനുള്ള (Family Reunification) മാർഗനിർദ്ദേശങ്ങൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. അപേക്ഷകർ ആവശ്യമായ സാമ്പത്തിക ശേഷി കൈവരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും പൊതുസേവനങ്ങൾക്ക് അധികഭാരമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ദീർഘകാല താമസക്കാരുടെ (Long-term resident) നിർവചനത്തിലും മാറ്റം വന്നിട്ടുണ്ട്. തുടർച്ചയായി 60 മാസം നിയമപരമായ […]

പൗരത്വ നടപടികളിലെ അവ്യക്തത: പ്രതിസന്ധിയിലായി കുടിയേറ്റക്കാർ

അയർലൻഡിലെ പൗരത്വ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണ്ണവും ദുസ്സഹവുമാകുന്നുവെന്ന പരാതികൾ ശക്തമാകുന്നു. ഭരണകൂടം നടപടികൾ ലളിതമാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പരിഷ്കാരങ്ങൾ നേരെമറിച്ച് കുടിയേറ്റക്കാർക്ക് കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്നാണ് ഉയരുന്ന വിമർശനം. സുതാര്യതയില്ലായ്മയും ഭരണപരമായ അവ്യക്തതയും കാരണം തങ്ങൾ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു. കോർക്കിൽ താമസിക്കുന്ന ദക്ഷിണാഫ്രിക്കൻ കലാകാരിയായ എലീസ് ഡി ബീറാണ് ഈ വിഷയത്തിൽ കുടിയേറ്റക്കാരുടെ ശബ്ദമായി മാറിയിരിക്കുന്നത്. അയർലൻഡ് സർക്കാരിന്റെ നിലപാടുകളിൽ സഹാനുഭൂതിയുടെ വലിയ കുറവുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകരെ വെറും വിവരങ്ങളായി […]

ഹാലോവീൻ ദിനത്തിന് മുന്നോടിയായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ കർശന നടപടി വേണം: ഫോക്‌സ്‌റോക്ക് കൗൺസിലറുടെ ആവശ്യം

അയർലൻഡിൽ ഹാലോവീൻ അവധി ദിനങ്ങൾ അടുത്തിരിക്കെ, ഫോക്‌സ്‌റോക്കിലുണ്ടായ തീവെപ്പ് സംഭവത്തിന് പിന്നാലെ പൊതുസുരക്ഷയിലും ക്രമസമാധാന പാലനത്തിലും കടുത്ത ആശങ്ക ഉയരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പ്രദേശത്ത് അരാജകത്വത്തിന് വഴിയൊരുക്കുന്നതായി മുന്നറിയിപ്പ് നൽകിയ ഡൺ ലാഗ്വെർ-റാത്ത്ഡൗൺ കൗൺസിലർ മൗറിസ് ഡോക്രെൽ, ഇത്തരം സംഭവങ്ങളിൽ സീറോ ടോളറൻസ് നയം സ്വീകരിക്കണമെന്ന് കൗൺസിലിനോടും ആൻ ഗാർഡാ സിയോക്കാനയോടും (An Garda Síochána) ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച അർധരാത്രി ബീച്ച് പാർക്ക് റോഡിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് കൗൺസിലർ കർശന നടപടിക്ക് ആഹ്വാനം ചെയ്തത്. കുട്ടികൾ […]

ഐർലൻഡിൽ നഴ്സിങ് മേഖലയിൽ പ്രതിസന്ധി രൂക്ഷം: നിയമനം മരവിപ്പിച്ചതോടെ ബിരുദധാരികൾ ആശങ്കയിൽ

അയർലൻഡിലെ ആരോഗ്യ മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ നഴ്സിങ് ബിരുദധാരികൾക്ക് ജോലി ലഭിക്കാത്തതും, നേരത്തെ നൽകിയ നിയമന ഉത്തരവുകൾ പെട്ടെന്ന് റദ്ദാക്കിയതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലെ ആശുപത്രികളിൽ ജീവനക്കാരുടെ കടുത്ത ദൗർലഭ്യം നിലനിൽക്കുമ്പോഴും, യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ അധികൃതർ തയ്യാറാകാത്തത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ദേശീയ തലത്തിലുള്ള നയങ്ങളും പ്രാദേശിക ആശുപത്രികളുടെ ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമർശനം. വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രിയും ഹെൽത്ത് സർവീസ് […]

ഡബ്ലിൻ സിറ്റി സെന്ററിലെ സാമൂഹിക വിരുദ്ധ ശല്യം: ആർനോട്ട്‌സ് മാനേജ്‌മെന്റിന്റെ നിർണ്ണായക നിർദ്ദേശം, വെൽഫെയർ പേയ്‌മെന്റുകൾ മാറ്റുന്നു

ഡബ്ലിനിലെ ഓ കോണൽ സ്ട്രീറ്റിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനറൽ പോസ്റ്റ് ഓഫീസ് (GPO) വഴിയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യ വിതരണം നിർത്തലാക്കണമെന്ന് പ്രമുഖ ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ആർനോട്സ് മാനേജ്മെന്റ്. ഡബ്ലിൻ സിറ്റി ടാസ്ക് ഫോഴ്സ് ചെയർമാനായ പബ്ലിക് എക്സ്പെൻഡിച്ചർ വകുപ്പ് സെക്രട്ടറി ജനറൽ റോബർട്ട് വാട്ടിന് അയച്ച കത്തിലാണ് മാനേജ്മെന്റ് ഈ ആവശ്യം ഉന്നയിച്ചത്. ബ്രൗൺ തോമസ് ആർനോട്സ് ലിമിറ്റഡിന്റെ ഓപ്പറേഷൻസ് ഡയറക്ടർ മാർക്ക് ലിംബിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം ലോബിയിങ് രജിസ്റ്റർ […]

സെന്റ് വിൻസന്റ്‌സ് ആശുപത്രിയിൽ 1.86 ബില്യൺ യൂറോയുടെ പുതിയ മെറ്റേണിറ്റി ആശുപത്രിക്ക് സർക്കാർ അനുമതി നൽകി

അയർലൻഡിന്റെ ആരോഗ്യമേഖലയിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ഡബ്ലിനിലെ എൽം പാർക്കിൽ പുതിയ നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റൽ (NMH) നിർമിക്കുന്നതിന് സർക്കാർ ഔദ്യോഗിക അനുമതി നൽകി. സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കാമ്പസിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ആശുപത്രി വരുന്നത്. വർഷങ്ങളായി നീണ്ടുനിന്ന ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ശേഷമാണ് ഈ സുപ്രധാന തീരുമാനം യാഥാർത്ഥ്യമാകുന്നത്. രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നിർണായകമായ കുതിച്ചുചാട്ടമായിരിക്കും ഈ പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഗൈഡ്‌ലൈൻസിലെ അപ്രൂവൽ ഗേറ്റ് 3 കടന്നതോടെ, നിർമ്മാണ കരാറുകൾ […]

എഐ വിപ്ലവത്തിലേക്ക് അയർലൻഡ്: പുതിയ തന്ത്രങ്ങളുമായി ഇന്റലിജൻസ്:അപ്ലൈഡ് പദ്ധതി, 2030-ഓടെ വൻ കുതിപ്പിന് ലക്ഷ്യം

അയർലൻഡിന്റെ ഭാവി ഡിജിറ്റൽ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പദ്ധതിക്ക് ഐറിഷ് സർക്കാർ തുടക്കം കുറിച്ചു. ഇന്റലിജൻസ് അപ്ലൈഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ബൃഹത്തായ പദ്ധതിയിലൂടെ, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെയും പൊതുമേഖലയുടെയും അടിത്തറയിൽ കൃത്രിമ ബുദ്ധിയെ സംയോജിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡബ്ലിനിൽ നടന്ന അന്താരാഷ്ട്ര എഐ ഉച്ചകോടിയിലാണ് സർക്കാർ പുതിയ നയം പ്രഖ്യാപിച്ചത്. 2030 ഓടെ അയർലൻഡിനെ ലോകത്തെ പ്രധാന സാങ്കേതിക കേന്ദ്രങ്ങളിൽ നിന്നും ഉത്തരവാദിത്തമുള്ള എഐ ഉപയോഗത്തിന്റെ ആഗോള […]

വരുന്നു ‘ഓസ്റ്റൻ’ കാറ്റ്! വ്യാഴാഴ്ച പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; അയർലണ്ടിൽ എങ്ങും ജാഗ്രതാ നിർദ്ദേശം

അയർലണ്ടിൽ ശക്തമായ മഴയുമായി ഈ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റായ ‘ഓസ്റ്റൻ’ (Storm Austen) എത്തുന്നു. കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തെ 26 കൗണ്ടികളിലും മെറ്റ് ഏറാൻ (Met Éireann) യെല്ലോ അലർട്ട് (Status Yellow rain warning) പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന യെല്ലോ അലർട്ട് വെള്ളിയാഴ്ച രാവിലെ 8 മണി വരെ തുടരും. യുകെ മെറ്റ് ഓഫീസാണ് (UK Met Office) ഈ കാറ്റിന് ‘ഓസ്റ്റൻ’ എന്ന് […]

error: Content is protected !!