Headline
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി

All News

ഡബ്ലിനിൻ തെരുവുകളിൽ നിന്ന് ക്ലാംപിംഗ് വാനുകൾ ഒഴിവാക്കുന്നു, ഇനി വണ്ടി മൊത്തത്തിൽ പൊക്കി എടുത്തു കൊണ്ടുപോകും

ഡബ്ലിൻ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി സിറ്റി കൗൺസിൽ. മൂന്ന് പതിറ്റാണ്ടോളമായി നഗരവീഥികളിലെ പതിവ് കാഴ്ചയായിരുന്ന വാഹനങ്ങൾ പൂട്ടിയിടുന്ന (ക്ലാമ്പിങ്) രീതി അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. നഗരത്തിലെ പാർക്കിങ് നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി, ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായിരിക്കും ഇനി മുൻഗണന നൽകുക. ഡബ്ലിൻ സ്ട്രീറ്റ് പാർക്കിങ് സർവീസസുമായുള്ള (DSPS) കരാർ അവസാനിച്ചതിനെത്തുടർന്നാണ് നഗരസഭ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ക്യു-പാർക്കിന്റെ നിയമപരമായ വെല്ലുവിളികൾക്ക് ശേഷം, അപ്കോ […]

ഡൂൺബെഗ് റിസോർട്ട് വിവാദങ്ങൾക്കിടെ ട്രംപിന്റെ അയർലൻഡ് സന്ദർശനം: ആശങ്കയേറുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വരാനിരിക്കുന്ന അയർലൻഡ് സന്ദർശനം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്നു. ഔദ്യോഗിക നയതന്ത്ര ചർച്ചകൾക്കായി ഡബ്ലിനിലെത്തുന്ന ട്രംപിന്റെ യാത്ര യഥാർത്ഥത്തിൽ സ്വന്തം ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു മറ മാത്രമാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. ഡബ്ലിനിലെ ഔദ്യോഗിക പരിപാടികളേക്കാൾ ഉപരിയായി ക്ലെയർ കൗണ്ടിയിലെ തന്റെ ഉടമസ്ഥതയിലുള്ള ഡൂൺബെഗ് ഗോൾഫ് റിസോർട്ടിലേക്കാണ് പ്രസിഡന്റ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അയർലൻഡിൽ വർഷങ്ങളായി താമസിക്കുന്ന അമേരിക്കൻ പ്രവാസികൾക്കിടയിൽ പോലും പ്രസിഡന്റിന്റെ സന്ദർശനത്തെക്കുറിച്ച് കടുത്ത അതൃപ്തിയുണ്ട്. ഇതൊരു […]

വിമാനങ്ങൾക്ക് വലിയ ഡിലെ; ഡബ്ലിൻ വിമാനത്താവളത്തിന് സമീപം വലിയ ഡ്രോൺ സാന്നിധ്യം: സുരക്ഷാ മുന്നറിയിപ്പുമായി എയർ ലിംഗസ് പൈലറ്റ്

ഡബ്ലിൻ വിമാനത്താവളത്തിന് സമീപം വലിയ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. ചൊവ്വാഴ്ച വൈകുന്നേരം 5.20ഓടെ അയർലൻഡ് തീരത്താണ് സംഭവം നടന്നത്. ഡബ്ലിൻ വിമാനത്താവളത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്ന എയർ ലിംഗസ് റീജിയണൽ വിമാനത്തിലെ പൈലറ്റാണ് ഡ്രോണിനെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. ഏകദേശം 6,000 അടി ഉയരത്തിൽ വിമാനത്തിന് രണ്ട് മൈൽ അകലെയായി ഡ്രോൺ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടെന്നാണ് പൈലറ്റിന്റെ വെളിപ്പെടുത്തൽ. കറുത്ത നിറത്തിലുള്ള വലിയൊരു ഉപകരണം വിമാനത്തിന് സമീപത്തുകൂടി കടന്നുപോയതായാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ […]

അയർലൻഡ് തീരത്ത് ദുരൂഹമായ ഡ്രോൺ സാന്നിധ്യം: യുകെയിൽ വ്യോമയാന തടസ്സം തുടരുന്നതിനിടെ കനത്ത ജാഗ്രത

യുകെയിലെ വ്യോമയാന മേഖലയെ പിടിച്ചുകുലുക്കി സാങ്കേതിക തകരാറും സുരക്ഷാ ഭീഷണിയും. യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ വൻ തകരാറും ഐറിഷ് തീരത്ത് അജ്ഞാത ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തതും ചൊവ്വാഴ്ച വ്യോമയാന മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെടുകയും യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവരുന്നത്. യുകെയിലെ പതിനഞ്ചോളം വിമാനത്താവളങ്ങളുടെ നിയന്ത്രണം നിർവഹിക്കുന്ന നാറ്റ്സ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് ആദ്യം യാത്രക്കാരുടെ ജീവിതം ദുസ്സഹമാക്കിയത്. ഗാറ്റ്വിക്ക് […]

താലയിൽ വൻ പരിശോധന: അമിതവേഗതയും നിയമലംഘനവും; 18 വാഹനങ്ങൾ പിടിച്ചെടുത്ത് ഗാർഡ

അയർലൻഡിലെ ടാലയിൽ പൊതുസ്ഥലങ്ങളിലും നടപ്പാതകളിലും ഇലക്ട്രിക് വാഹനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം തടയുന്നതിനായി ഗാർഡ കർശന നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ ആറിന് ഞായറാഴ്ച ടാല ഗാർഡയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് ഉപയോഗിച്ച 18 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രദേശവാസികളുടെ പരാതികളെത്തുടർന്ന് കമ്മ്യൂണിറ്റി പോലീസിംഗ് യൂണിറ്റാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ഫോർച്ച്യൂൺസ്റ്റൗൺ, സ്പ്രിംഗ്ഫീൽഡ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിടിച്ചെടുത്തവയിൽ 12 ഇ-സ്കൂട്ടറുകൾ, അഞ്ച് ഇ-ബൈക്കുകൾ, ഒരു മോട്ടോർ സൈക്കിൾ എന്നിവ ഉൾപ്പെടുന്നു. നടപ്പാതകളിലും പൊതു പാർക്കുകളിലും […]

ബജറ്റ് 2027: ഊർജ സബ്‌സിഡിയിൽ മാറ്റം, ഇനി സഹായം അർഹരായവർക്ക് മാത്രം: സർക്കാർ പ്രഖ്യാപനം

അയർലൻഡ് പാർലമെന്റ് അഥവാ ഡെയിൽ ഏരിയൻ അടുത്തയാഴ്ച സമ്മേളിക്കാനിരിക്കെ, ഒക്ടോബർ ആറിന് അവതരിപ്പിക്കാനിരിക്കുന്ന 2027-ലെ ബജറ്റിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ സർക്കാർ നീക്കം. തുള്ളാമോറിൽ ചേർന്ന ഫിയാന ഫേൾ ചിന്തൻ ശിബിരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി മിച്ചൽ മാർട്ടിൻ, പൊതുചെലവ് മന്ത്രി ജാക്ക് ചേംബേഴ്സ് എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ ഒറ്റത്തവണ ആനുകൂല്യങ്ങൾക്കും പാക്കേജുകൾക്കും പകരം, ദീർഘകാലാടിസ്ഥാനത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾക്കാണ് സർക്കാർ ഇത്തവണ മുൻഗണന നൽകുന്നത്. പ്രത്യേകിച്ച് ശിശുപരിപാലനം, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള […]

ഐറിഷ് ഭവനവിപണി 17 ശതമാനം അധികവിലയിലെന്ന് ESRI: മധ്യവർഗത്തിന് വീട് വാങ്ങാൻ പ്രതിസന്ധി

ഐർലൻഡിലെ ഭവന വിപണി നിലവിൽ ഗുരുതരമായ വിലക്കയറ്റ പ്രതിസന്ധിയിലാണെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) റിപ്പോർട്ട്. രാജ്യത്തെ വീടുകളുടെ വില യഥാർത്ഥ വിപണി മൂല്യത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഗാർഹിക വരുമാനം, ജനസംഖ്യാ മാറ്റങ്ങൾ, പലിശ നിരക്കുകൾ തുടങ്ങിയ അടിസ്ഥാന സാമ്പത്തിക ഘടകങ്ങളുമായി പൊരുത്തപ്പെടാത്ത തരത്തിലുള്ള വിലവർധനവാണ് നിലനിൽക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ESRI സീനിയർ റിസർച്ച് ഓഫീസർ ഡോ. പോൾ ഈഗന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. കഴിഞ്ഞ വർഷം […]

ഐറിഷ് പൗരത്വ നിയമങ്ങളിൽ വൻ മാറ്റം: താമസ നിബന്ധനകളും പരീക്ഷകളും കർശനമാക്കുന്നു

അയർലൻഡ് പൗരത്വം നേടുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ഐറിഷ് സർക്കാർ തയാറെടുക്കുന്നു. നാച്ചുറലൈസേഷൻ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് നീതിന്യായ വകുപ്പിന്റെ തീരുമാനം. അയർലൻഡിൽ താമസിക്കുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകൾ കൂടുതൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ. പുതിയ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവർ എട്ടു വർഷത്തെ താമസരേഖ ഹാജരാക്കേണ്ടി വരും. അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പുള്ള രണ്ടു വർഷം തുടർച്ചയായി അയർലൻഡിൽ താമസിച്ചിരിക്കണം എന്നതാണ് പ്രധാന നിബന്ധന. ഇതിനുപുറമെ, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ആകെ എട്ടു വർഷം രാജ്യത്ത് […]

ബജറ്റ് 2027: സാമ്പത്തിക സുസ്ഥിരതയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് അയർലൻഡ്

2027-ലെ ബജറ്റ് അവതരണത്തിനൊരുങ്ങുന്ന അയർലൻഡിൽ വലിയ സാമ്പത്തിക, രാഷ്ട്രീയ ചർച്ചകളാണ് നടക്കുന്നത്. ഒക്ടോബർ ആറ് ചൊവ്വാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും അതേസമയം പരിഹരിക്കപ്പെടേണ്ട അടിസ്ഥാന സൗകര്യ വികസന വെല്ലുവിളികളും ചർച്ചകളിൽ നിറയുന്നു. 2021 മുതൽ കടബാധ്യതകളിൽ വന്ന കുറവും ഉയർന്ന വളർച്ചാനിരക്കും സർക്കാരിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, ഭവനനിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിലെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് ഭരണകൂടത്തിന് വലിയൊരു കടമ്പയാണ്. സമ്മർ ഇക്കണോമിക് സ്റ്റേറ്റ്മെന്റ് പ്രകാരം 8.5 ബില്യൺ യൂറോയുടെ ബജറ്റ് പാക്കേജാണ് സർക്കാർ […]

സോഷ്യൽ ഹൗസിങ് വാടക വർധന: ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ വെല്ലുവിളിയുമായി സിൻ ഫെയ്ൻ

ഡബ്ലിൻ സിറ്റി കൗൺസിലിന് കീഴിലുള്ള സോഷ്യൽ ഹൗസിങ് വാടക വർധിപ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിൻ ഫെയ്ൻ രംഗത്ത്. കൗൺസിൽ, ഹൗസിങ് അസിസ്റ്റൻസ് പേയ്‌മെന്റ് (HAP), റെന്റൽ അക്കോമഡേഷൻ സ്കീം (RAS) എന്നിവയിലെ വാടക വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിൻ ഫെയ്ൻ കൗൺസിലർ ഡെയ്തി ഡൂലാൻ ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ചു. രാജ്യത്ത് രൂക്ഷമായ ഭവനപ്രതിസന്ധിയും ജീവിതച്ചെലവ് വർധനയും വലിയ ചർച്ചയാകുന്നതിനിടെയാണ് ഈ നീക്കം. അയർലൻഡ് ബജറ്റ് 2025-ലേക്ക് രാജ്യം തയ്യാറെടുക്കുമ്പോൾ, ഫൈൻ ഗെയ്ൽ, ഫിയാന ഫെയ്ൽ ഉൾപ്പെടെയുള്ള മുന്നണികൾക്ക് […]

error: Content is protected !!