Headline
വാട്ടർഫോർഡ് മലയാളി ജിറ്റോ ആൻ്റണി (41) നിര്യാതനായി
മെന്റലിസ്റ്റ് ആനന്ദുവിന്റെ ‘ദ സീക്രട്ട് ലെറ്റർ’ ഷോയുടെ വേദി മാറ്റി; പുതിയ വേദി ഡബ്ലിൻ റോയൽ കൺവെൻഷൻ സെന്റർ
ഐർലൻഡിൽ കാലാവസ്ഥാ മാറ്റം: മെറ്റ് ഏറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ഐർലൻഡിൽ കാലാവസ്ഥാ മാറ്റം: മെറ്റ് ഏറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ചാറ്റ്ജിപിടിക്ക് വട്ടായോ?! ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റ് സ്വയം ഭേദിച്ച് AI; സാം ആൾട്ട്മാനെ ശാസിച്ച് പ്രധാനമന്ത്രി!
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു

All News

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിലക്കിയ നടപടിയിൽ യൂട്യൂബ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.

ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിലക്കിയ നടപടിയിൽ യൂട്യൂബ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. സർക്കാരിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും ഇത്തരം നിരോധനം കൊണ്ട് മാത്രം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് യൂട്യൂബ് വക്താവ് റേച്ചൽ ലോർഡ് മുന്നറിയിപ്പ് നൽകി. “സർക്കാർ നിർദേശം സദുദ്ദേശ്യപരമാണെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് കൃത്യമായി ആസൂത്രണം ചെയ്ത ചട്ടങ്ങൾ ആവശ്യമുണ്ട്. എന്നാൽ, സുരക്ഷ ചൂണ്ടി അവരെ ഓൺലൈനാവുന്നതിൽനിന്ന് പൂർണമായി തടയുന്നത് ഗുണകരമായേക്കില്ല,” എന്ന് ഓസ്ട്രേലിയൻ സെനറ്റ് കമ്മിറ്റിയിൽ […]

ഡബ്ലിനിൽ 24 മണിക്കൂർ ബസ് സർവീസ് – ബസ്കണക്ട്സ് ഫേസ് 7 ലോഞ്ച്: ഒൻപത് പുതിയ റൂട്ടുകൾ

ഡബ്ലിൻ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ബസ്കണക്ട്സ് പദ്ധതിയുടെ ഏഴാം ഘട്ടം ഒക്ടോബർ 19-ന് ആരംഭിക്കുന്നു. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA), ഡബ്ലിൻ ബസ്, ഗോ-അഹെഡ് അയർലൻഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെയുള്ള ഏറ്റവും വിപുലമായ ഘട്ടമായ ഫേസ് 7-ൽ ഒൻപത് പുതിയ ബസ് റൂട്ടുകൾ അവതരിപ്പിക്കുന്നു. ഇതിൽ F1, F2, 80 എന്നീ മൂന്ന് 24 മണിക്കൂർ സർവീസുകളും ഉൾപ്പെടുന്നു. ഈ പുതിയ സേവനങ്ങൾ ഡബ്ലിനിലെ രാത്രികാല സാമ്പത്തിക വളർച്ചയെ […]

അയർലണ്ടിലെ ഭവനരഹിതർക്കായി കെ.എം.സി.ഐ.യുടെ ചാരിറ്റി കുടുംബസംഗമം

വാട്ടർഫോർഡ്: കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലൻഡ് (KMCI), ഹെൽപ്പിങ് ഹാൻഡ് വാട്ടർഫോർഡിനോട്‌ ഒപ്പം ചേർന്ന് 2025 ഒക്ടോബർ 11-ന് ബാലിഗന്നർ GAA ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫാമിലി ചാരിറ്റി മീറ്റ് വിജയകരമായി നടന്നു. പരിപാടിയുടെ ഭാഗമായി, കെ.എം.സി.ഐ. അംഗങ്ങൾ ഫണ്ട് റൈസിംഗ് പരിപാടികളിലൂടെ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും വാട്ടർഫോർഡ് മേയർ ശേമസ് റയൻ (Sèamus Ryan) മുഖേന ഹെൽപ്പിങ് ഹാൻഡ് വാട്ടർഫോർഡ് പ്രതിനിധികൾക്ക് കൈമാറി. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം ഭവനരഹിതർക്കും ആവശ്യമുള്ളവർക്കും ആഹാരവും അടിസ്ഥാനസഹായവും നൽകുക […]

ഡബ്ലിനിൽ ഒക്ടോബർ 25-ന് ഇന്ത്യൻ-ഐറിഷ് അന്താരാഷ്ട്ര വടംവലി മത്സരം

ഐറിഷ് ഇന്ത്യൻ മൂവ്മെന്റ് ഫോർ സ്പോർട്സ് (TIIMS – ടഗ് ഓഫ് വാർ ഐർലൻഡ് ഇന്ത്യ മലയാളി സെഗ്മെന്റ്) സംഘടിപ്പിക്കുന്ന ഐറലണ്ടിലെ ആദ്യത്തെ അന്താരാഷ്ട്ര വടംവലി ചാമ്പ്യൻഷിപ്പ് ഒക്ടോബർ 25-ന് ഡബ്ലിനിലെ നാഷണൽ ബാസ്കറ്റ്ബോൾ ഇൻഡോർ അരീനയിൽ നടക്കും. ശക്തി, ടീം വർക്ക്, സഹിഷ്ണുത എന്നിവയുടെ പോരാട്ടവേദിയായി മാറുന്ന ഈ മത്സരത്തിൽ ഐറലണ്ടിലെ മികച്ച വലിച്ചിൽ ടീമുകളും പത്തിലധികം അന്താരാഷ്ട്ര ടീമുകളും പങ്കെടുക്കും. ജോമോൻ തൊടുകുന്നിന്റെ നേതൃത്വത്തിൽ വടക്കേ അമേരിക്കൻ ചാമ്പ്യന്മാർ ആദ്യമായി ഐറിഷ് മണ്ണിൽ മത്സരിക്കും. […]

ഡിയോഡറന്റ് spray ശ്വസിച്ചതിനെ തുടർന്ന് കൗമാരക്കാരി മരിച്ചു

ഏറോസോൾ ഡിയോഡറന്റ് ശ്വസിച്ചതിനെ തുടർന്ന് 14 വയസ്സുള്ള ഒരു പെൺകുട്ടി മരിച്ചതായി ഇൻക്വസ്റ്റ് റിപ്പോർട്ട് ചെയ്തു. സാറ മെസ്കാൾ എന്ന കൗമാരക്കാരി തന്റെ അമ്മ അന്നേ ദിവസം വാങ്ങിയ ഡിയോഡറന്റ് ശ്വസിച്ചതിനെ തുടർന്ന് തലച്ചോറിന് ഗുരുതരമായ തകരാറ് സംഭവിച്ചതിനാലാണ് മരണപ്പെട്ടത്. സെപ്റ്റംബർ 20, 2023-ൽ വീട്ടിൽ വച്ച് ഡിയോഡറന്റ് ശ്വസിച്ചതിന് ശേഷം പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 25-ന് മരണപ്പെട്ടു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഡിയോഡറന്റ് ശ്വസിച്ചതിനെ തുടർന്നുള്ള ഓക്സിജൻ കുറവും […]

കോർക്കിലെ Fota Wildlife Park പക്ഷിപ്പനി സംശയത്തെ തുടർന്ന് താൽക്കാലികമായി അടച്ചു

കോർക്കിലെ പ്രശസ്തമായ ഫോട്ട വൈൽഡ്‌ലൈഫ് പാർക്ക് സംശയകരമായ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) ബാധയെ തുടർന്ന് താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഒക്ടോബർ 14, 15 തീയതികളിൽ പാർക്ക് പൊതുജനങ്ങൾക്കായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. കൃഷി, ഭക്ഷ്യ, സമുദ്ര വകുപ്പിന് (Department of Agriculture, Food and the Marine) റിപ്പോർട്ട് ചെയ്യപ്പെട്ട സംശയകരമായ പക്ഷിപ്പനി കേസുകളെ തുടർന്നാണ് ഈ തീരുമാനം. പാർക്കിലെ മൂന്ന് താറാവുകൾ ചത്തതും ഒരെണ്ണത്തിന് രോഗലക്ഷണങ്ങൾ കണ്ടതുമാണ് ഈ നടപടിക്ക് കാരണമായത്. ഫോട്ട വൈൽഡ്‌ലൈഫ് പാർക്കിൽ ഫ്ലമിംഗോകൾ, […]

2026 ബജറ്റ് കുടുംബങ്ങളുടെ വരുമാനത്തിൽ 2% കുറവുണ്ടാക്കുമെന്ന് പഠനം

Economic and Social Research Institute (ESRI) നടത്തിയ ഒരു പുതിയ പഠനം അനുസരിച്ച്, 2026 ബജറ്റിലെ നടപടികൾ ശരാശരി കുടുംബങ്ങളുടെ വരുമാനത്തിൽ 2% കുറവുണ്ടാക്കുമെന്ന് കണ്ടെത്തി. ഈ കുറവ് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ കൂടുതൽ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ESRI പ്രസിദ്ധീകരിച്ച വിശകലനം അനുസരിച്ച്, താത്കാലിക ജീവിതച്ചെലവ് നടപടികൾ പിൻവലിച്ചതാണ് ഈ വരുമാന നഷ്ടത്തിന് പ്രധാന കാരണം. കഴിഞ്ഞ ബജറ്റുകളിൽ ഉൾപ്പെടുത്തിയിരുന്ന വൈദ്യുതി ബില്ലുകളിലെ €250 ക്രെഡിറ്റ് പോലുള്ള ഇളവുകൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ല. “ഈ നഷ്ടം […]

ലുവാസ്ന് തീയിട്ട യുവാവിന് മൂന്ന് വർഷം തടവ്

ഡബ്ലിനിലെ 2023 നവംബറിലെ കലാപത്തിനിടെ ലുവാസ് ട്രാമിന് തീയിട്ട് ഏകദേശം 5 മില്യൺ യൂറോയുടെ നാശനഷ്ടം വരുത്തിയ 20 വയസ്സുകാരനായ ഇവാൻ മൂർ എന്ന യുവാവിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. കലാപം, ലുവാസ് ട്രാമിന് തീയിട്ടത്, ട്രാമിന്റെ ജാലകങ്ങൾ നശിപ്പിച്ചത് എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷിക്കപ്പെട്ടത്. കലാപം നടന്ന സമയത്ത് ഇയാൾക്ക് 18 വയസ്സായിരുന്നു. 2023 നവംബർ 23-ന് പാർണൽ സ്ക്വയറിൽ അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയും മറ്റ് രണ്ട് കുട്ടികളും ഒരു ക്രെഷ് ജീവനക്കാരിയും കുത്തേറ്റ് […]

നോബൽ സമാധാന പുരസ്കാരം വെനിസ്വേലൻ നേതാവ് മരിയ കൊറീന മാഷാഡോയ്ക്ക് – ട്രംപ് എയറിൽ

വെനിസ്വേലയിലെ ജനാധിപത്യത്തിനായുള്ള പോരാട്ടത്തിന് അംഗീകാരമായി പ്രതിപക്ഷ നേതാവ് മരിയ കൊറീന മാഷാഡോയ്ക്ക് 2025-ലെ നോബൽ സമാധാന പുരസ്കാരം ലഭിച്ചു. “വെനിസ്വേലൻ ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കായുള്ള അവരുടെ അക്ഷീണമായ പ്രവർത്തനങ്ങൾക്കും സർവാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിപൂർവകവും സമാധാനപരവുമായ പരിവർത്തനം നേടുന്നതിനുള്ള അവരുടെ പോരാട്ടത്തിനും” വേണ്ടിയാണ് പുരസ്കാരം നൽകിയതെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. “വളരുന്ന ഇരുട്ടിനിടയിൽ ജനാധിപത്യത്തിന്റെ ജ്വാല കത്തിച്ചുനിർത്തുന്നു” 58 വയസ്സുള്ള മാഷാഡോ, “വളരുന്ന ഇരുട്ടിനിടയിൽ ജനാധിപത്യത്തിന്റെ ജ്വാല കത്തിച്ചുനിർത്തുന്ന ധീരയും പ്രതിബദ്ധതയുള്ളതുമായ സമാധാന പ്രവർത്തക” […]

ആശുപത്രിക്കു കൊണ്ടുപോകവേ പാരാമെഡിക്കിന്റെ കൂടെ ജയിലിലെ ലിഫ്റ്റിൽ കുടുങ്ങിയ തടവുകാരൻ മരിച്ചു: അന്വേഷണ റിപ്പോർട്ട് പുറത്ത്‌

ഐർലണ്ടിലെ മിഡ്‌ലാൻഡ്സ് പ്രിസൺ (പോർട്ട്ലയീഷ്) ജയിലിൽ 2023 ജൂലൈ 17-ന് ആത്മഹത്യാശ്രമത്തിനുശേഷം ഗുരുതരാവസ്ഥയിൽ ആയിരുന്ന 26-കാരൻ തടവുകാരനെ സ്ട്രെച്ചറിൽ കൊണ്ട് പോകുന്നതിനിടെ പാരാമെഡിക്കുകൾ ജയിലിലെ ലിഫ്റ്റിൽ കുടുങ്ങി. വൈദ്യുതി തകരാർ പരിഹരിച്ച ശേഷം ഇയാളെ മിഡ്‌ലാൻഡ്സ് റീജിയണൽ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തി 15 മിനുറ്റിനുള്ളിൽ മരണം സ്ഥിരീകരിക്കപ്പെട്ടു. സംഭവം സംബന്ധിച്ച വിശദാംശങ്ങൾ ഇൻസ്പെക്ടർ ഓഫ് പ്രിസൺസ് ഓഫീസ് (OIP) നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്. അന്വേഷണ റിപ്പോർട്ട് പ്രകാരം, 2023 ജൂലൈ 17-ന് മിഡ്‌ലാൻഡ്‌സ് ജയിലിൽ നടന്ന സംഭവത്തിൽ നിരവധി […]

error: Content is protected !!