Headline
90-ാം വാർഷിക നിറവിൽ മെറ്റ് ഏറൻ; 2026/2027 വർഷത്തെ കൊടുങ്കാറ്റ് പേരുകൾ പ്രഖ്യാപിച്ചു
90-ാം വാർഷിക നിറവിൽ മെറ്റ് ഏറൻ; 2026/2027 വർഷത്തെ കൊടുങ്കാറ്റ് പേരുകൾ പ്രഖ്യാപിച്ചു
ഭവന നിർമ്മാണത്തിൽ യൂറോപ്പിൽ ഒന്നാമത്, പക്ഷേ വിലക്കയറ്റത്തിൽ വലഞ്ഞ് ഐർലൻഡ്: പ്രതിസന്ധി തുടരുന്നു
ഭവന നിർമ്മാണത്തിൽ യൂറോപ്പിൽ ഒന്നാമത്, പക്ഷേ വിലക്കയറ്റത്തിൽ വലഞ്ഞ് ഐർലൻഡ്: പ്രതിസന്ധി തുടരുന്നു
ഐർലൻഡിൽ മയക്കുമരുന്ന് ഉപയോഗം: വ്യക്തിഗത കൈവശം വെക്കുന്നവർക്കായി പുതിയ ആരോഗ്യ പദ്ധതിയുമായി Gardaí
ഐർലൻഡിൽ മയക്കുമരുന്ന് ഉപയോഗം: വ്യക്തിഗത കൈവശം വെക്കുന്നവർക്കായി പുതിയ ആരോഗ്യ പദ്ധതിയുമായി Gardaí
ഗാർഡയുടെ മുന്നറിയിപ്പ്: തട്ടിപ്പുകാരുടെ പുതിയ 'ഹിറ്റ് ആൻഡ് റൺ' ഫോൺ കോളുകൾക്കെതിരെ ജാഗ്രത വേണം
ഗാർഡയുടെ മുന്നറിയിപ്പ്: തട്ടിപ്പുകാരുടെ പുതിയ ‘ഹിറ്റ് ആൻഡ് റൺ’ ഫോൺ കോളുകൾക്കെതിരെ ജാഗ്രത വേണം
വംശീയ വിവേചനം: മാറ്റർ ആശുപത്രിക്ക് 10,000 യൂറോ പിഴ; തെറ്റായ നടപടിയെന്ന് കോടതി
വംശീയ വിവേചനം: മാറ്റർ ആശുപത്രിക്ക് 10,000 യൂറോ പിഴ; തെറ്റായ നടപടിയെന്ന് കോടതി
ഐർലൻഡിൽ റോഡുകളിൽ എഐ നിരീക്ഷണം ശക്തമാക്കുന്നു: റോങ് വേ ഡ്രൈവിംഗിന് കനത്ത പിഴയും കർശന നടപടിയും
ഐർലൻഡിൽ റോഡുകളിൽ എഐ നിരീക്ഷണം ശക്തമാക്കുന്നു: റോങ് വേ ഡ്രൈവിംഗിന് കനത്ത പിഴയും കർശന നടപടിയും
ഡബ്ലിനിൽ 23 ലക്ഷം യൂറോയുടെ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
സൗത്ത് ഡൊണിഗലിൽ സംയുക്ത വാഹനാപകട പരിശോധനക്കിടെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്ത് ഗാർഡ
കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കാൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സംഘടിത കുറ്റകൃത്യ സംഘങ്ങൾ; മുന്നറിയിപ്പുമായി ഗാർഡ

ഭവന നിർമ്മാണത്തിൽ യൂറോപ്പിൽ ഒന്നാമത്, പക്ഷേ വിലക്കയറ്റത്തിൽ വലഞ്ഞ് ഐർലൻഡ്: പ്രതിസന്ധി തുടരുന്നു

ഭവന നിർമ്മാണത്തിൽ യൂറോപ്പിൽ ഒന്നാമത്, പക്ഷേ വിലക്കയറ്റത്തിൽ വലഞ്ഞ് ഐർലൻഡ്: പ്രതിസന്ധി തുടരുന്നു

യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ ഭവന നിർമ്മാണം നടക്കുന്ന രാജ്യമായി അയർലൻഡ് മാറുന്നുവെന്ന് റിപ്പോർട്ട്. ഗ്ലെൻവീഗിനായി ഗുഡ്ബോഡി നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് അയർലൻഡിലെ നിർമ്മാണ മേഖലയുടെ അഭൂതപൂർവ്വമായ വളർച്ചയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഈ വർഷാവസാനത്തോടെ 40,000 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ആയിരം പേർക്ക് 7.2 വീടുകൾ എന്ന നിരക്കിലാണ് നിലവിൽ നിർമ്മാണം നടക്കുന്നത്. യൂറോപ്യൻ ശരാശരി ആയിരം പേർക്ക് മൂന്ന് വീടുകൾ മാത്രമാണെന്നിരിക്കെ, അയർലൻഡിന്റെ ഈ നേട്ടം ശ്രദ്ധേയമാണ്. യുകെ, പോർച്ചുഗൽ തുടങ്ങിയ അയൽരാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് അയർലൻഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

നിർമ്മാണ മേഖലയിലെ ഈ കുതിച്ചുചാട്ടം നടക്കുമ്പോഴും രാജ്യത്തെ ഭവന പ്രതിസന്ധി രൂക്ഷമാണെന്നതാണ് യാഥാർത്ഥ്യം. യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ഭവന ലഭ്യതയുള്ള രാജ്യങ്ങളിലൊന്നാണ് അയർലൻഡ്. 25 വയസ്സിന് മുകളിലുള്ള ആയിരം മുതിർന്നവർക്ക് 585 വീടുകൾ എന്ന നിലയിലാണ് അയർലൻഡിലെ കണക്കുകൾ. എന്നാൽ യൂറോപ്പിലെ ശരാശരി 691 ആണ്. ഈ വിടവ് നികത്താൻ ഏകദേശം നാല് ലക്ഷത്തോളം പുതിയ വീടുകൾ കൂടി നിർമ്മിക്കേണ്ടതുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ദശാബ്ദങ്ങളായി തുടരുന്ന ഭവനക്ഷാമവും വർധിച്ചുവരുന്ന ജനസംഖ്യയുമാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.

അതേസമയം, ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോഴും പൊതുജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള അതൃപ്തി നിലനിൽക്കുന്നുണ്ട്. റെഡ് സി നടത്തിയ സർവേ പ്രകാരം, ഭവന നിർമ്മാണ മേഖലയിലെ ഈ പുരോഗതി സാധാരണക്കാർക്ക് അനുഭവവേദ്യമല്ല. വീടുകളുടെ ഉയർന്ന വിലയാണ് പ്രധാന തടസ്സമെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേരും അഭിപ്രായപ്പെട്ടത്. നിലവിൽ കാര്യമായ പുരോഗതിയുണ്ടായെന്ന് വിശ്വസിക്കുന്നത് വെറും 16 ശതമാനം ആളുകൾ മാത്രമാണ്. 18 മുതൽ 24 വരെ പ്രായമുള്ള യുവാക്കളിൽ കേവലം 11 ശതമാനം പേർക്ക് മാത്രമാണ് നിലവിലെ ഭവന നിർമ്മാണ പദ്ധതികളിൽ വിശ്വാസമുള്ളത്.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി 40 നിർദ്ദേശങ്ങൾ ഗ്ലെൻവീഗ് റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്നുണ്ട്. നിലവിലുള്ള നയങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിന് പകരം, അവ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂമി വിനിയോഗം കാര്യക്ഷമമാക്കുക, നാഷണൽ ഡെവലപ്‌മെന്റ് പ്ലാൻ പ്രകാരമുള്ള ഫണ്ടിംഗ് ഉറപ്പാക്കുക, ആധുനിക നിർമ്മാണ രീതികൾക്ക് (MMC) തടസ്സമാകുന്ന നിയന്ത്രണങ്ങൾ നീക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഡിജിറ്റൽ ഡിസൈനുകൾക്കും ഓഫ്‌സൈറ്റ് നിർമ്മാണ രീതികൾക്കും പ്രാധാന്യം നൽകുന്നതിലൂടെ നിർമ്മാണ വേഗതയും നിലവാരവും ഉയർത്താൻ സാധിക്കും. 2028 വരെ അയർലൻഡ് ഈ നേട്ടം നിലനിർത്തുമെന്നാണ് പ്രവചനം. എങ്കിലും നിർമ്മാണ മേഖലയിലെ ഈ വേഗത വരും വർഷങ്ങളിലും തുടരുക എന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

error: Content is protected !!